Your Image Description Your Image Description

നടൻ യദുകൃഷ്ണൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലായി . കുഞ്ചാക്കോ ബോബൻ, കൃഷ്ണ പ്രസാദ്, സുധീഷ് എന്നിവ‍ർക്കൊപ്പമുള്ള ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അമ്മയുടെ താരസംഘടനയായ വാർഷിക ജനറൽ ബോഡി മീറ്റിങ്ങിൽ നിന്നുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് .

‘ഗുപ്തന്റെ മോഹിനിവർമയും കൂട്ടുകാരും, ചിത്രം ഹരികൃഷ്ണൻസ്’ എന്ന ക്യാപ്ഷനോടെയാണ് യദു ചിത്രം പ്രചരിച്ചിരിക്കുന്നത് . ’ഹരികൃഷ്ണൻസ്’ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, കൃഷ്ണ പ്രസാദ്, സുധീഷ് എന്നിവർ ഒരുമിച്ചെത്തിയിരുന്നു.അതിൽ കുഞ്ചാക്കോ ബോബൻ്റെ കഥാപാത്രത്തിൻ്റെ സുഹൃത്തുക്കളായാണ് മൂവരും എത്തുന്നത് .

ഈ പോസ്റ്റ് ഇട്ടതോടെ നിരവധിയാളുകളാണ് ചിത്രത്തിന് കമെൻ്റുമായി എത്തിയിരിക്കുന്നത് .
26 വർഷത്തിന് ശേഷം ചിത്രത്തിലെ താരങ്ങൾ ഒരുമിച്ചെത്തിയത് കൊണ്ട് ആരാധകർക്കിടയിൽ ഒരു കൗതുകം ഉണ്ടായി . അതേസമയം ഇരുവർക്കുമൊപ്പം അഭിനയിച്ച കൃഷ്ണ എവിടേയെന്നും ഹരികൃഷ്ണന്മാരായി എത്തിയ മമ്മൂട്ടിയും മോഹൻലാലും എവിടേയെന്നും ആരാധകർ അന്വേഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *