Your Image Description Your Image Description

 

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ (കിഫ്ബി) ഒഴിവുകൾ. ടെക്നിക്കൽ ഇൻസ്പെക്‌ഷൻ വിങ്ങിലും ടെക്നിക്കൽ റിസോഴ്സ് സെന്ററിലുമാണ് അവസരങ്ങൾ. 7 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഴിവുകളെ കുറിച്ച് വിശദമായി അറിയാം.

പ്രോജക്ട് കൺസൽറ്റന്റ് (ജിഐഎസ് വെബ് ആപ്ലിക്കേഷൻ) (ശമ്പളം 80,000 വരെ), പ്രോജക്ട് എക്സാമിനർ-ജനറൽ സിവിൽ വർക്സ് (ശമ്പളം 80,000 വരെ), ജിഐഎസ് അനലിസ്റ്റ് (ശമ്പളം 45,000 വരെ), ജൂനിയർ കൺസൽറ്റന്റ് (ബിൽഡിങ്സ്) (ശമ്പളം 37,000 വരെ) എന്നീ തസ്തികകളിലാണ് നിയമനം. കരാർ നിയമനമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 25 ആണ്. വിശദവിവരങ്ങൾക്ക്

ഇ-ഹെൽത്ത് സപ്പോർട്ട് സ്റ്റാഫ് താല്ക്കാലിക നിയമനം

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്ക് പ്രതിദിനം 533/-രൂപ നിരക്കിൽ ഇ-ഹെൽത്ത് സപ്പോർട്ടിംഗ് സ്റ്റാഫിനെ താല്ക്കാലിക അടിസ്ഥാനത്തിൽ 31.07.2024 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തി നിയമനം നടത്തുന്നു. യോഗ്യത: ഡിപ്ലോമ/ബി.എസ്സ്.സി/എം.എസ്സ്.സി/ബി.ടെക്/എം.സി.എ : (ഇലക്ട്രോണിക്സ്)

സാംസ്‌കാരിക വകുപ്പിൽ പ്രോജക്ട് കോ-ഓർഡിനേറ്റർ

സാംസ്‌കാരിക വകുപ്പിന്റെ ഗ്രാമീണ കലാകേന്ദ്രം പദ്ധതിക്കായി പ്രോജക്ട് കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് രണ്ട്. യോഗ്യത, വിശദ വിവരങ്ങൾ എന്നിവയ്ക്ക് culturedirectorate.kerala.gov.in സന്ദർശിക്കുക.

സൈക്കോളജി അപ്രന്റീസ് അഭിമുഖം

മലയിൻകീഴ് എം.എം.എസ് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2024-25 അധ്യയന വർഷത്തേക്ക് സൈക്കോളജി അപ്രന്റിസ് ഉദ്യോഗാർഥികളെ പ്രതിമാസം 17600 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 31ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ നടക്കും. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2282020

ആയുർവേദ ഫാർമസിസ്റ്റ് നിയമനം

കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രിയിൽ ദിവസ വേതന വ്യവസ്ഥയിൽ ആയുർവേദ ഫാർമസിസ്‌റ്റിനെ നിയമിക്കുന്നു. കേരള സർക്കാർ അംഗീകൃത യോഗ്യതകളുള്ള, പി എസ് സി നിഷ്‌കർഷിക്കുന്ന പ്രായപരിധിയിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. അഭിമുഖം ജൂലൈ 24 ന് രാവിലെ 11 മണിക്ക് പരിയാരം ഗവ: ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട്

വാക്ക് ഇൻ ഇന്റർവ്യൂ

വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് ആയുർവേദ ഫീമെയിൽ തെറാപ്പിസ്റ്റ് – 1 (വിദ്യാഭ്യാസ യോഗ്യത – ഡിഎഎംഇ നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ്), ആയുർവേദ മെയിൽ തെറാപ്പിസ്റ്റ് – 1 (വിദ്യാഭ്യാസ യോഗ്യത – ഡിഎഎംഇ നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ്) തസ്തികകളിൽ എച്ച്എംസി വഴി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പ്രായപരിധി 40 വയസ് (വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണം). താൽപര്യമുള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കോൺഫറൻസ് ഹാളിൽ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 31 ന് രാവിലെ 10.30 ന് നേരിട്ട് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *