Your Image Description Your Image Description

നൈപുണ്യ വികസനത്തിനു പേരുകേട്ട ഉന്നതവിദ്യാഭാസ വകുപ്പിന്റെ അസാപ് കേരള വിവിധ താത്കാലിക ഒഴിവുകളിലേക്ക് യോഗ്യതയുള്ളതും പരിചയസമ്പന്നരുമായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സോഷ്യൽ മീഡിയ സ്‌പെഷ്യലിസ്റ്റ്, വീഡിയോ എഡിറ്റർ & ഡിജിറ്റൽ മീഡിയ സ്‌പെഷ്യലിസ്റ്റ്, ഡിജിറ്റൽ കണ്ടന്റ് റൈറ്റർ, ഗ്രാഫിക് ഡിസൈനർ എന്നിങ്ങനെയാണ് ഒഴിവുകൾ.

അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 21. നിർദ്ദിഷ്ട യോഗ്യതയും പരിചയ മാനദണ്ഡങ്ങളും ഉള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9645693564, https://asapkerala.gov.in/careers/.

താത്കാലിക നിയമനം

കെ.എസ്.സി.എസ്.ടി.ഇ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കാഷ്വൽ ലേബർ/ ലാബ് അറ്റൻഡർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിദിന വേതനം 645 രൂപ. 2024 ജനുവരി 1ന് 36 വയസ്സ് കവിയരുത്. 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. ടിഷ്യുകൾച്ചർ ലാബുകളിലെ 3 മാസത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ജൂലൈ 31ന് പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും.

അഭിമുഖം

വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക്‌ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കെമിസ്ട്രി തസ്തികയിലെ (ഒഴിവ്-01) താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ജൂലായ് 29ന് രാവിലെ 10 മണിക്കും കോളേജിൽ നടത്തും. യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാത്ത എംഎസ്‌സി കെമിസ്ട്രി നെറ്റ്/ പി എച്ച് ഡി ഉള്ളവർക്ക് മുൻഗണന.

അസിസ്റ്റന്റ് പ്രൊഫസർ മാത്തമാറ്റിക്‌സ് തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ജൂലായ് 30ന് രാവിലെ 10 മണിക്ക് കോളേജിൽ നടത്തും. ഒഴിവ് – 2, യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാത്ത എംഎസ്‌സി മാത്തമാറ്റിക്‌സ് നെറ്റ്/ പി എച്ച് ഡി ഉള്ളവർക്ക് മുൻഗണന. ഫോൺ: 0471 2360391.

വാക്ക് ഇൻ ഇന്റർവ്യൂ

കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിലെ മറയൂർ മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഡീഷണൽ ടീച്ചർ, കുക്ക്, ക്ലീനിംഗ് സ്റ്റാഫ് കം കുക്കിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂലൈ 30 ന് രാവിലെ 11 ന് മറയൂർ സഹായഗിരി ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ : 0471 2348666, ഇ-മെയിൽ : keralasamakhya@gmail.com, വെബ്സൈറ്റ് : www.keralasamakhya.org.

വാക്-ഇൻ-ഇന്റർവ്യു

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പ്രോജക്ടുകളിൽ നഴ്സിങ് അസിസ്റ്റന്റ്, അറ്റൻഡർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ എ.എൻ.എം അല്ലെങ്കിൽ തത്തുല്യ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 40 വയസ്. പ്രതിമാസ വേതനം 11,550 രൂപ. അറ്റൻഡർ തസ്തികയിൽ എസ്.എസ്.എൽ.സി വിജയമാണ് യോഗ്യത. ഉയർന്ന പ്രായപരിധി 40 വയസ്. പ്രതിമാസ വേതനം 10,500 രൂപ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 1.

നഴ്സിങ് അസിസ്റ്റന്റ് തസ്തികയിലെ ഇന്റർവ്യൂ ആഗസ്റ്റ് 7ന് രാവിലെ 10.30നും അറ്റൻഡർ തസ്തികയിലെ ഇന്റർവ്യൂ ആഗസ്റ്റ് 8ന് രാവിലെ 10.30നും നടക്കും. നാഷണൽ ആയുഷ് മിഷന്റെ തിരുവനന്തപുരം ആരോഗ്യഭവൻ അഞ്ചാംനിലയിലാണ് ഇന്റർവ്യു നടത്തുന്നത്.

യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ അഞ്ചാംനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ നിശ്ചിത തീയതിക്കുള്ളിൽ സമർപ്പിക്കണം. കൂടുതൽവിവരങ്ങൾക്ക്: www.nam.kerala.gov.in.

Leave a Reply

Your email address will not be published. Required fields are marked *