Your Image Description Your Image Description

ബേസിൽ ജോസഫിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനത്തിൽ നുണക്കുഴിയുടെ ടീസർ പുറത്തിറങ്ങി. ഓഗസ്റ്റ് 15 ന് ചിത്രം പ്രദർശനത്തിനായി എത്തുo . ചിത്രത്തെ കുറിച്ചുള്ള ടീസറിനു കുറച്ചു സമയത്തിനുള്ളിൽ മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. സരിഗമ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ട്വെൽത്ത് മാൻ, കൂമൻ എന്നീ ജീത്തു ജോസഫ് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച കെ ആർ കൃഷ്ണകുമാർ ആണ്.

ഗ്രേസ് ആന്റണി, ബൈജു സന്തോഷ്‌, സിദിഖ്, മനോജ്‌ കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, അൽത്താഫ് സലിം, സ്വാസിക, നിഖില വിമൽ, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, ലെന, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് എന്നിവരാണ് നുണക്കുഴിയിലെ മറ്റു കഥാപാത്രങ്ങളായി എത്തുന്നത്. ആശിർവാദ് റിലീസ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നു .

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, ബാക്ക്ഗ്രൗണ്ട് സ്കോർ – വിഷ്ണു ശ്യാം, സംഗീതം – ജയ് ഉണ്ണിത്താൻ & വിഷ്ണു ശ്യാം,എഡിറ്റർ – വിനായക് വി എസ്, വരികൾ – വിനായക് ശശികുമാർ, കോസ്റ്റും ഡിസൈനർ – ലിന്റാ ജീത്തു, സൗണ്ട് ഡിസൈൻ -സിനോയ് ജോസഫ്, മേക്ക് അപ് – അമൽ ചന്ദ്രൻ, രതീഷ് വിജയൻ, പ്രൊഡക്ഷൻ ഡിസൈനർ – പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കണ്ട്രോളർ – പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്റ്റേഴ്സ് – സോണി ജി സോളമൻ, അമരേഷ് കുമാർ, കളറിസ്റ്റ് – ലിജു പ്രഭാഷകർ, വി എഫ് എക്സ് – ടോണി മാഗ്മിത്ത്, ഡിസ്ട്രിബ്യുഷൻ – ആശിർവാദ്,പി ആർ ഒ – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് – ബെന്നറ്റ് എം വർഗീസ്, ഡിസൈൻ – യെല്ലോടൂത്ത്.

 

Leave a Reply

Your email address will not be published. Required fields are marked *