Your Image Description Your Image Description

ബീജിങ്‌ : ലോകമെമ്പാടുമുള്ള കംപ്യൂട്ടർ സ്ക്രീനുകൾ നീലനിറത്തിൽ മരവിച്ച സംഭവം ചൈനക്കാർ അറിഞ്ഞത് ഇന്റർനെറ്റിൽ വായിച്ചറിഞ്ഞ് .ഇതിൽ നിന്ന് ലോകം മുഴുവൻ ആശ്രയിക്കുന്ന വിൻഡോസ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റത്തിന്‌ ചൈനയിൽ മാത്രം പിടിമുറുക്കാനായിട്ടില്ലെന്നതാണ്‌ ഇതിൽ നിന്ന് വ്യക്തം .ചൈനയിലെ കംപ്യൂട്ടറുകളിൽ ഉപയോഗിച്ചിരിക്കുന്നത് മൈക്രോസോഫ്‌റ്റിനു പകരം തദ്ദേശീയ കമ്പനികൾ വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്‌വെയറുകളാണ്‌ .

ഇതിൽ ക്ലൗഡ്‌ സേവനങ്ങൾ നൽകുന്നത് അലിബാബ, ടെൻസെന്റ്‌ തുടങ്ങിയ പ്രാദേശിക കമ്പനികളാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഗോള ടെക്‌ ഭീമൻമാരെ പിന്നിലാക്കി കൊണ്ട് പ്രാദേശിക കമ്പനികൾ മുന്നേറുന്ന പ്രവണതയാണ്‌ ചൈനീസ്‌ ടെക്‌ വിപണിയിൽ ഇപ്പോൾ കണ്ടുവരുന്നത്‌. ഇത് ശരിക്കും എല്ലാ അർത്ഥത്തിലും സ്വയംപര്യാപ്തരാകുക എന്ന ചൈനയുടെ രാഷ്ട്രീയലക്ഷ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *