Your Image Description Your Image Description

ചിറ്റൂര്‍: പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ രണ്ടു കുട്ടികളെ രക്ഷിച്ചു. മുന്നുപേരടങ്ങുന്ന സംഘo കുളിക്കാനായി ഇറങ്ങിയപ്പോൾ പുഴയിൽ കുടുങ്ങുകയായിരുന്നു . അതിൽ ഒരാളെ നേരത്തെ രക്ഷപ്പെടുത്തി. ചിറ്റൂര്‍ പുഴയുടെ നരണി ഭാഗത്തായിരുന്നു സംഭവം നടന്നത് .

കുട്ടികള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു പുഴയില്‍ കുടുങ്ങിയത്‌. പുഴയിൽ കുടുങ്ങിയ ഇവരെ സമീപത്ത് ജോലിക്കായി എത്തിയവരായിരുന്നു ആദ്യം കണ്ടത് . ശേഷം ഇവർ അഗ്നിരക്ഷാസേനയെ വിവരം അറിയിയിക്കുകയും , മൂന്നു കുട്ടികളില്‍ ഒരാളെ യുവാക്കളാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസം ചിറ്റൂര്‍ പുഴയില്‍ ഒരു കുടുംബത്തിലെ നാലുപേർ അകപ്പെട്ട അതേസ്ഥലത്തായിരുന്നു ഇവരും കുടുങ്ങിയത് കൂടാതെ പുണെയിൽ ഇതു പോലെ ഒരു കുടുംബo ഒഴുക്കിൽപ്പെട്ടിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *