Your Image Description Your Image Description

 

കൊല്ലം : കെഎസ്ആർടിസി ബസ് കടത്താൻ ശ്രമിച്ച യുവാവ്‌ പോലീസ് പിടിയിൽ. പുനലൂർ ഡിപ്പോയിലെ ബസ് കടത്താൻ ശ്രമിച്ച യുവാവാണ് പൊലീസ് പിടിയിലായത് . ഉറുകുന്ന് ഒറ്റക്കൽ ആര്യ ഭവനിൽ ബിനീഷ്‌കുമാർ (23)ആണ് അറസ്റ്റിലായത്. വ്യാഴം രാത്രി 11.30ന് പുനലൂർ കെഎസ്‌ആർടിസി സ്റ്റാൻഡിനു സമീപത്തായി പത്തനാപുരം റോഡിൽ നിർത്തിയിട്ടിരുന്ന ബസാണ് ലോറി ഡ്രൈവറായ ബിനീഷ്‌കുമാർ കടത്താൻ ശ്രമിച്ചത്.

ഇയാൾ ഹെഡ്‌ലൈറ്റ്‌ ഇടാതെ ബസ്‌ സ്റ്റാൻഡിൽ നിന്ന്‌ ഒരു കിലോമീറ്റർ പിന്നിട്ട്‌ ടിബി ജങ്‌ഷനിൽ എത്തിയപ്പോൾ ഹൈവേ പൊലീസിന് സംശയം തോന്നി ബസ് തടഞ്ഞു. ശേഷം പോലീസിനെ കണ്ട് ബിനീഷ് ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും പൊലീസ്‌ പിടികൂടി. തുടർന്ന് ഇയാളെ ചൊദ്യംചെയ്‌തപ്പോഴാണ് ബസ്‌ കടത്താനുള്ള ശ്രമമാണെന്ന്‌ അറിഞ്ഞത്. എന്നിട്ട് പ്രതിയെ പുനലൂർ പൊലീസിന് കൈമാറുകയായിരുന്നു .

രാത്രി വീട്ടിലേക്ക് പോകുകയായിരുന്നു ലക്ഷ്യമെന്ന് ബിനീഷ് പൊലീസിനോട് പറഞ്ഞു. സംഭവസമയം ബിനീഷ് മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പുനലൂർ ഡിപ്പോയിൽനിന്ന് കോക്കാട് വഴി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് സർവീസ് നടത്തുന്ന ബസാണ് കടത്താൻ ശ്രമo ഉണ്ടായത് .

Leave a Reply

Your email address will not be published. Required fields are marked *