Your Image Description Your Image Description

തിരുവനന്തപുരം : കർണാടകത്തിലുണ്ടായ മണ്ണിടിച്ചിലിൽ മലയാളി കുടുങ്ങിയ സംഭവത്തിൽ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി . ചീഫ് സെക്രട്ടറി ഡോ. വി വേണുവിനാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി സ്ഥലത്തെ ജില്ലാ കലക്ടറുമായും പൊലീസ് സൂപ്രണ്ടുമായും ബന്ധപ്പെടുന്നുണ്ട്.

കോഴിക്കോട് സ്വദേശി അർജുനാണ് കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നത്. പ്രദേശത്ത് നാലു ദിവസം മുമ്പാണ് മണ്ണിടിച്ചിലുണ്ടായത്.

 

Leave a Reply

Your email address will not be published. Required fields are marked *