Your Image Description Your Image Description

ബം​ഗളൂരു : കൊലപാതകക്കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ കന്നഡ സംവിധായകൻ 19 വർഷത്തിന് ശേഷം പോലീസ് പിടിയിൽ .എം ​ഗജേന്ദ്രയാണ് പോലീസ് പിടിയിലായത് . ​ഗുണ്ടാ നേതാവായ കോട്ട രവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അതിലെ എട്ട് പ്രതികളിലൊരാളായിരുന്നു ​ഗജേന്ദ്ര.

2004ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഗജേന്ദ്രയെ വിൽസൺ ​ഗാർഡൻ പൊലീസാണ് അറസ്റ്റ് ചെയ്തത് . ഗജേന്ദ്രയ്ക്ക്ഒരു വർഷത്തോളം ജയിലിൽ വിചാരണത്തടവുകാരനായി കഴിഞ്ഞതിന് കോടതി ജാമ്യം അനുവദിച്ചു. ശേഷം ഇയാൾ ​പൊലീസിന്റെ നോട്ടീസിനോട് പ്രതികരിക്കാതെ മുങ്ങിനടക്കുകയായിരുന്നു. 2008-ൽ പൊലീസ് തമിഴ്‌നാട്ടിലെ വെല്ലൂരിൽ സ്ഥിരതാമസമാക്കിയ ഗജേന്ദ്ര ഒളിവിലാണെന്ന് കോടതിയെ അറിയിച്ചിരുന്നു.

2019-ൽ ഗജേന്ദ്ര ‘പുട്ടാണി പവർ’ എന്ന സിനിമ സംവിധാനംചെയ്തതായും പൊലീസ് പറഞ്ഞു. ഇയാൾ സ്ഥിരമായി ​ കർണാടകത്തിലെത്തുകയും സിനിമ മേഖലയിൽ സജീവമായി ഇടപെടുകയും ചെയ്തതായി പൊലീസിന് വിവരം ലഭിച്ചു . കെട്ടിക്കിടന്ന പഴയ കേസുകൾ പരിശോധിക്കുന്നതിനിടയിലാണ് ​ഗജേന്ദ്രയുടെ കേസ് പൊലീസിന് ലഭിച്ചത് . തുടർന്ന്’ഇയാളെ അന്വേഷിക്കുകയും ബം​ഗളൂരുവിലെ പുതിയ വസതിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *