Your Image Description Your Image Description

ചെന്നൈ : പ്രേക്ഷക ശ്രദ്ധ ആകർഷിച്ച് ഒട്ടനവധി നിരൂപക പ്രശംസ നേടി വെട്രിമാരൻ ചിത്രം ‘വിടുതലൈ’ യുടെ രണ്ടാം ഭാഗo ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് . രണ്ടു പോസ്റ്ററുകളാണ് ഫസ്റ്റ് ലുക്കായി റിലീസ് ചെയ്തത്. വെട്രിമാരന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. നിർമാണം. ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ്.

സംഗീത സംവിധാനം- ഇളയരാജ. വിടുതലൈ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന്റെ അവസാനഘട്ട ജോലികൾ പുരോഗമിക്കുകയാണെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ഡിഓപി: ആർ വേൽരാജ്, കലാസംവിധാനം: ജാക്കി, എഡിറ്റർ: രാമർ, കോസ്റ്റ്യൂം ഡിസൈനർ: ഉത്തര മേനോൻ, സ്റ്റണ്ട്സ് : പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ: ടി ഉദയകുമാർ, വി എഫ് എക്സ് : ആർ ഹരിഹരസുദൻ,

Leave a Reply

Your email address will not be published. Required fields are marked *