Your Image Description Your Image Description

ന്യൂഡൽഹി : ശ്രീലങ്കയ്‌ക്കെതിരായുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത്‌ ശർമ ഉണ്ടായേക്കുമെന്ന്‌ ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്‌ പുറത്ത് . രോഹിത്‌ ആദ്യം പരമ്പരയിൽ നിന്ന്‌ മാറിനിൽക്കുമെന്ന്‌ തീരുമാനിച്ചിരുന്നു. എന്നാൽ പരിശീലക സ്ഥാനമേറ്റെടുത്ത ഗംഭീറിന്റെ നിർബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് രോഹിത്‌ ഇപ്പോൾ തീരുമാനം മാറ്റിയത് .

ട്വന്റി 20 ലോകകപ്പിന്‌ പിന്നാലെ രോഹിത് ഏകദിന, ടെസ്റ്റ്‌ ഫോർമാറ്റുകളിൽ മാത്രമേ ഇനിയുണ്ടാവുകയുള്ളൂ എന്ന്‌ അറിയിച്ചിരുന്നു. തുടർന്ന് രോഹിതിന്റെ അതിന്‌ ശേഷമുള്ള ആദ്യ പരമ്പരയായിരിക്കുo ഇത് എന്ന് സൂചിപ്പിച്ചിരുന്നു . എന്നാൽ വിരാട് കോഹ്‌ലി, ജസ്പ്രീത് ബുമ്ര എന്നിവർ ശ്രീലങ്കൻ പര്യടനത്തിനുണ്ടാവില്ല. അതേസമയം ഇരുവരും സെപ്തംബറിൽ ആരംഭിക്കുന്ന ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ടീമിലേക്ക്‌ തിരിച്ചെത്തും.

വ്യാഴാഴ്‌ചയാണ് ആഗസ്തിൽ ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുവാൻ പോകുന്നത് എന്നാണ് സൂചന .

 

Leave a Reply

Your email address will not be published. Required fields are marked *