Your Image Description Your Image Description

 

കോഴിക്കോട്: ബാലുശ്ശേരി കരുമലയിൽ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു.മാങ്ങയുമായി മഞ്ചേരിയിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനാണ് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞത് . . വ്യാഴാഴ്ച പുലർച്ചെ 3.30-നായിരുന്നു സംഭവം നടന്നത് .

പിക്കപ്പ് വാൻ മഞ്ചേരിയിൽ നിന്നും മാങ്ങയുമായി കണ്ണൂരിലേക്ക് പോകുമ്പോൾ താമരശ്ശേരി കൊയിലാണ്ടി ഹൈവേയിൽ കരിമല വളവിൽ വെച്ച് നിയന്ത്രണം തെറ്റി വയലിലേക്ക് തലകീഴായി മറിയുകയായിരുന്നു. തുടർന്ന് വണ്ടിയിൽ മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ഡ്രൈവര്‍ കൃഷ്ണകുമാര്‍, മുഹമ്മദ്‌ റഷാദ് എന്നിവരായിരുന്നു ആ സമയം വാഹനത്തിലുണ്ടായിരുന്നത്. ഇരുവരെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ചികിത്സക്കായി കൊണ്ടുപോയി . ഹൈവേ പോലീസും അ​ഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചതിനെ തുടർന്ന് ഇവർ സ്ഥലത്തെത്തി വാഹനത്തിന്റെ ഡോർ പൊളിച്ചാണ് ഇരുവരേയും പുറത്തെടുത്തത്. ശേഷം , ക്രെയിൻ ഉപയോ​ഗിച്ച് വാഹനം ഉയർത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *