Your Image Description Your Image Description

വാഷിങ്ടണ്‍: സൗരയൂഥത്തിനുപുറത്ത് ആറ് പുതുഗ്രഹങ്ങളെ കണ്ടെത്തിയതായി നാസ സ്ഥിരീകരിച്ചു. ഇത് സൂര്യനെക്കാള്‍ 40 മടങ്ങ് വലുപ്പമുള്ള ഭീമന്‍ നക്ഷത്രത്തെ വലംവെക്കുന്ന എച്ച്.ഡി. 36384 ബി. എന്ന ഗ്രഹമാണ് അതിലൊന്ന് എന്നാണ് നാസയുടെ കണ്ടെത്തൽ .

ടി.ഒ.ഐ.-198ബി, ടി.ഒ.ഐ.-2095ബി, ടി.ഒ.ഐ.-2095സി, ടി.ഒ.ഐ.-4860ബി, എം.ഡബ്ല്യു.സി.-758സി എന്നിവയാണ് മറ്റുള്ളവ. ഇതോടെ സൗരയൂഥത്തിനുപുറത്തു കണ്ടെത്തിയ ഗ്രഹങ്ങളുടെ ആകെ എണ്ണo 5502 ആയി.

പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും സൗരയൂഥത്തിന് പുറത്ത് ജീവന്റെ തുടിപ്പുതേടിയുള്ള മനുഷ്യന്റെ യാത്രയിലും കണ്ടെത്തല്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ആദ്യമായി 1992-ലാണ് അന്യഗ്രഹങ്ങളെ കണ്ടെത്തിയത്.

 

 

Leave a Reply

Your email address will not be published. Required fields are marked *