Your Image Description Your Image Description

 

തിരുവനന്തപുരം : ഓൺലൈൻ ട്രേഡിങ്‌ തട്ടിപ്പിലൂടെ 64കാരിയുടെ 73 ലക്ഷം തട്ടിയെടുത്തതായി പരാതി. പട്ടം സ്വദേശിനിയുടെ 73 ലക്ഷം രൂപ തട്ടിയെടുത്തതിനെയാണ് സൈബർ പൊലീസിൽ പരാതി നൽകിയത്. സ്വിപാ ഠാക്കൂർ ഇജി ഗ്രൂപ്പ് ഉപയോഗിച്ച് വാട്സാപ് ഗ്രൂപ്പിൽനിന്ന് ഓൺലൈൻ ട്രേഡിങ്‌ വഴി മികച്ച ലാഭം നേടാമെന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ഇവർ പണം ഗ്രൂപ്പിൽ നിക്ഷേപിച്ചത്.

2024 ഫെബ്രുവരി മുതൽ മെയ് 29 വരെ മൂന്ന് വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി പലപ്പോഴായി 73,08,107 രൂപ നിക്ഷേപിച്ചു. ഇവർ 44 ദിവസത്തിനിടെ നിരവധി ഇടപാടുകളിലൂടെയാണ്‌ തുക അയച്ചത്‌. തുടർന്ന് അടച്ച തുക തുക മടക്കിക്കിട്ടാതായപ്പോഴാണ്‌ തട്ടിപ്പ് മനസ്സിലായത്. ശേഷം പൊലീസിൽ വിവരം അറിയിക്കുകയും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്‌തു .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *