Your Image Description Your Image Description

കൊച്ചി : തീതുപ്പുന്ന ബൈക്കിൽ നടുറോഡിലൂടെ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ കേസെടുത്ത് എംവിഡി. തുടർന്ന് തിരുവനന്തപുരം സ്വദേശിയായ യുവാവിനോട് ഹാജരാകാൻ നിർദേശം നൽകി. ഈ മാസം 11-ന് ബൈക്കുമായി ഹാജരാകാനാണ് നിർദേശം. കഴിഞ്ഞ ദിവസം രാത്രി ഇടപ്പള്ളി- കളമശേരി റോഡിലായിരുന്നു സംഭവം നടന്നത് .

അമിത ശബ്ദം വരുത്തുന്ന സൈലൻസറുകൾക്ക് രൂപമാറ്റം വരുത്തുന്ന രീതിയിലാക്കിയിരുന്നു പ്രകടനം നടത്തിയത് . അതേസമയം സൈലൻസറിൽ നിന്ന് തീനാളങ്ങളും പുറത്തുവരുന്നിരുന്നു . ഇതിന് പിന്നാലെ കാറിലുള്ളവർ ദൃശ്യങ്ങൾ പകർത്തിയതോടെ വിഷയം എംവിഡിയുടെ ശ്രദ്ധയിൽ പെട്ടു . പോലീസ് വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം ഓടിച്ചത് തിരുവനന്തപുരം സ്വദേശിയാണെന്ന് മനസിലായത്. യുവാവ് അച്ഛന്റെ പേരിലാണ് ആർസി ബുക്ക് എടുത്തത് .

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *