Your Image Description Your Image Description

തൃശ്ശൂര്‍: കൊരട്ടിയിലെ വീട്ടില്‍നിന്ന് 35 പവന്‍ സ്വര്‍ണം മോഷണം പോയി . കൊരട്ടി ചിറങ്ങര പ്രകാശന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത് .

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞദിവസം ബാങ്ക് ലോക്കറില്‍നിന്ന് എടുത്തസ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവo നടക്കുന്ന സമയത്ത് പ്രകാശനും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്.

പ്രകാശന്‍ പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ വീട്ടിലെ മറ്റൊരുമുറിയില്‍ ലൈറ്റ് കത്തിക്കിടക്കുന്നത് ശ്രദ്ധയിൽ പെട്ടു
ഇതോടെയാണ് മോഷണം നടന്ന വിവരം വീട്ടുകാർ അറിയുന്നത് . തുടര്‍ന്ന് ലൈറ്റ് ഓഫാക്കാനായി മുറിയിലെത്തിയപ്പോള്‍ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടനിലയിലായിരുന്നു. ഇതോടെ അവിടം ആക്കെ പരിശോധിച്ചപ്പോള്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണംപോയതായി വ്യക്തമായി. കൂടാതെ മുറിയിലുണ്ടായിരുന്ന ചില ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വീട്ടുവളപ്പില്‍ ഉപേക്ഷിച്ചനിലയിലും കണ്ടെത്തിയിട്ടുണ്ട് .

വീടിന്റെ പിൻവശത്തെ ജനല്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. അതിനായി തൊട്ടടുത്തവീട്ടില്‍നിന്ന് കമ്പിപ്പാര എടുത്താണ് ജനല്‍ക്കമ്പികള്‍ തകര്‍ത്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

 

Leave a Reply

Your email address will not be published. Required fields are marked *