Your Image Description Your Image Description

എടപ്പാൾ : ഓട്ടോറിക്ഷയുടെ കുറുകെ പൂച്ച ചാടി ഓട്ടോ ഡ്രൈവർക്ക് ​ദാരുണാന്ത്യം.പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷയുടെ നിയന്ത്രണം നഷ്ടമായതോടെയാണ് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചത് . പൊന്നാനി തെയ്യങ്ങാട് സ്വദേശി തിയ്യത്ത് ഹൗസിൽ ഹരിദാസിന്റെ മകൻ 33 വയസുള്ള വിബിൻദാസ് ആണ് മരിച്ചത്‌. പുലർച്ചെ ഒരു മണിയോടെ എടപ്പാൾ പൊന്നാനി റോഡിൽ തുയ്യം പെട്രോൾ പമ്പിന് മുൻവശത്തായിരുന്നു അപകടം.

പൊന്നാനിയിൽ നിന്ന് എടപ്പാളിലേക്ക് യാത്രക്കാരുമായി വരികയായിരുന്നു ഓട്ടോറിക്ഷയുടെ മുന്നിലേക്ക് ഒരു പൂച്ച ചാടുകയും .അതിനെ രക്ഷപെടുത്താനായി ഓട്ടോ വെട്ടിച്ചപ്പോഴാണ് അപകടം സംഭവിച്ചത് .അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരെയും നാട്ടുകാർ അടുത്തുള്ള എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.എന്നാൽ ഡ്രൈവറെ രക്ഷപ്പെടുത്താനായില്ല. അതേസമയം ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ പരിക്കുകൾ അത്ര ഗുരുതരമല്ല.

 

Leave a Reply

Your email address will not be published. Required fields are marked *