Your Image Description Your Image Description

പയ്യോളി : മത്സ്യത്തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായി.കോട്ടപ്പുഴ അഴിമുഖത്താണ് മത്സ്യത്തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായത് . മലപ്പുറം ജില്ലയിലെ ചേളാരി പെരുവള്ളൂർ പഞ്ചായത്തിലെ കാളമ്പ്രാട്ടിൽ ഷാഫി (40) യെയാണ് കാണാതായത്. ഇന്ന് രാവിലെ എട്ടോടെ മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കുഴിമണ്ണ ‘ കണ്ണമംഗലം പഞ്ചായത്തുകളിൽ നിന്നായി മീൻ പിടിക്കാനെത്തിലെ അഞ്ച് പേരിൽ ഒരാളായിരുന്നു ഷാഫി.

ശക്തമായ ഒഴുക്കിലും തിരയിലും പെട്ട് കടലിൽ വീഴുകയായിരുന്നുവെന്ന് കൂടെയുള്ളവർ പറഞ്ഞു.ഉടൻ അടുത്തുള്ള പയ്യോളി പൊലീസും വടകരയിലെ ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *