Your Image Description Your Image Description

 

തൃശൂർ: തൃശൂരിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ കാണാതായതായി പരാതി. തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം. വേലൂർ സ്വദേശിനി സുനിതയുടെ മകൾ ഗൗരി കൃഷ്ണയെ (13) ആണ് കാണാതായതായി പൊലീസിൽ പരാതി നൽകിയത്. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് പെൺകുട്ടിയെ കാണാതായതെന്നാണ് പരാതി. വീട്ടിൽ തിരിച്ചെത്താത്തിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇതിനിടെ, മലപ്പുറം തിരൂരിൽ നിന്ന് കാണാതായ പതിനേഴുകാരൻ വീട്ടിൽ തിരിച്ചെത്തി. തിരൂർ സ്വദേശി ഇലനാട്ടിൽ അബ്ദുൽ ജലീലിൻറെ മകൻ ഡാനിഷ് മുഹമ്മദ് (17) ആണ് ഇന്നലെ രാത്രി വീട്ടിൽ തിരിച്ചെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച മുതലാണ് വിദ്യാർത്ഥിയെ കാണാതായത്. പരാതിയിൽ തിരൂർ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പതിനേഴുകാരൻ തിരിച്ചെത്തിയത്. മുബൈയിലേക്ക് പോകണമെന്ന ആഗ്രഹം കുട്ടി പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാർ പറഞ്ഞിരുന്നു. തിരിച്ചെത്തിയ കുട്ടി എവിടെയാണ് പോയതെന്നോ മറ്റു വിശദാംശങ്ങളോ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *