Your Image Description Your Image Description

പാലക്കാട് : അ​ഗ്നിരക്ഷാസേന ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിക്കിടെ അപകടം സംഭവിച്ചാൽ ചികിത്സ പൂർത്തിയാകുന്നതുവരെയുള്ള മുഴുവൻ ശമ്പളo അവധി സമയത്ത് അനുവദിക്കാൻ ഉത്തരവായി. ലീവ് മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് അനുവദിക്കുക. ഒറ്റത്തവണയായി ആറുമാസത്തിലധികം അവധി അനുവദിക്കേണ്ടിവന്നാൽ അക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. ചികിത്സയ്ക്കായി അവധി അനുവദിക്കുന്നതിന് ഡോക്ടർ സർട്ടിഫിക്കറ്റിനുപുറമേ ഓഫീസ് മേധാവിയുടെ ശുപാർശയുമുണ്ടാകണം. ശമ്പളവും എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. ഇതിനായി സർക്കാർ സർവീസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനമിറക്കി.

ഏറ്റവും കൂടുതൽ ഔദ്യോഗികകൃത്യനിർവഹണത്തിനിടയിൽ പരിക്കേൽക്കുന്നത് അ​ഗ്നിരക്ഷാ സേനാംഗങ്ങൾക്കാണ്‌. അതിനാൽ അപകടംപിടിച്ച സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്തേണ്ടതായിട്ടുണ്ട്. ആയത് കൊണ്ട് ചികിത്സാ കാലാവധി സമയത്ത് മുഴുവൻ ശമ്പളം നൽകാൻ കേരള സർവീസ് റൂൾ ഭേദഗതി ചെയ്യണമെന്നത് ജീവനക്കാരുടെ ആവശ്യമായിരുന്നു. ഇതിനായി മുഖ്യമന്ത്രിക്ക് കേരള ഫയർ സർവീസ് അസോസിയേഷൻ നിവേദനം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *