Your Image Description Your Image Description

എടപ്പാള്‍ : വരയുലൂടെ വ്യത്യസ്തമായ ചിത്രങ്ങൾ നെയ്ത്ത് മാന്ത്രികൻ ആര്‍ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങള്‍ ഫോട്ടോഗ്രഫിയിലേക്ക്. എറണാകുളം, ചെന്നൈ കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം.ചിത്രങ്ങള്‍ കേടുവരാതെ എക്കാലവും സൂക്ഷിക്കുകയാണ്‌  ലക്ഷ്യം. കൂടുതലും പെയി​ന്റിങ് ചിത്രങ്ങളായതിനാല്‍ കാലപ്പഴക്കം ചെന്നാല്‍ നശിക്കും. ഇത് ഇല്ലാതാക്കാനാണ് ഫോട്ടോഗ്രഫി ചെയ്യുന്നതെന്ന് അദ്ദേഹത്തിന്റെ മകന്‍ ദേവന്‍ പറഞ്ഞു.

എം ടി വാസുദേവന്‍ നായരുടെ പള്ളിവാളും കാല്‍ചിലമ്പും എന്ന കഥയിലെ വെളിച്ചപ്പാടിന്റെ ചിത്രമാണ് ആര്‍ടിസ്റ്റ് നമ്പൂതിരി അവസാനമായി വരച്ച ചിത്രം. ഇതും ഫോട്ടോഗ്രഫിയിലേക്ക് മാറ്റുന്നുണ്ട്. ആയിരത്തോളം ചിത്രങ്ങള്‍ അദ്ദേഹം വരച്ചിട്ടുണ്ടെന്നാണ്  ഏകദേശ വിവരം. കിട്ടാവുന്നതെല്ലാം ശേഖരിച്ചാണ് ഫോട്ടോഗ്രഫിക്ക് കൊടുത്തിട്ടുള്ളതെന്ന് മകന്‍ പറഞ്ഞു. നമ്പൂതിരി  2023 ജൂലൈ  ഏഴിനാണ് അന്തരിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *