Your Image Description Your Image Description

കാഞ്ഞങ്ങാട്: ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് 15ൽ അധികം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. ഹോസ്‌ദുർഗ് സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ചാണ് 15ൽ അധികം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിക്ക് സമീപത്തായിട്ടുള്ള ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻസറി സ്കൂളിലെ വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. ജില്ലാ മെഡിഡിക്കൽ ഓഫീസർ രാംദാസിൻ്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം സ്ഥലത്തെത്തി കുട്ടികൾക്ക് വേണ്ട ചികിത്സ നൽകി.

രാവിലെ മുതൽ ആശുപത്രിയിൽ വൈദ്യുതി ഇല്ലാത്തതിനാൽ 164 കെവി ശേഷിയുള്ള ജനറേറ്റർ പ്രവർത്തിച്ചിരുന്നു . തുടർന്ന് അമിതമായ പുക കുഴലിന് ഉയരം ഇല്ലാത്തതാണ് തൊട്ടടുത്ത് പ്രവർത്തിക്കുന്ന വിദ്യാലയത്തിലേക്ക് പുക വ്യാപിക്കാനിടയായതെന്നാണ് ലഭിക്കുന്ന വിവരം .

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *