Your Image Description Your Image Description

തിരുവനന്തപുരം : പരശുരാം എക്‌സ്പ്രസിന് രണ്ട് ജനറല്‍ കോച്ച് കൂടി അനുവദിച്ചു. ഇതോടു കൂടി യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടിന് താല്‍ക്കാലികമായി പരിഹാരo ഉണ്ടാക്കും എന്നാണ് പ്രതീക്ഷിക്കുന്നത് . അതേസമയം സര്‍വീസ് നാഗര്‍കോവില്‍ വരെയുള്ളത് കന്യാകുമാരിവരെയായി നീട്ടി .

അതേസമയം മലബാറിലെ യാത്രാ ദുരിതം പരിഹരിക്കാന്‍ വേണ്ടി കണ്ണൂര്‍- ഷൊര്‍ണൂര്‍ റൂട്ടിലും പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിച്ചിട്ടുണ്ട് . ഈ ട്രെയിന്‍ സര്‍വീസ് നാല് ദിവസമാണ് ആഴ്ചയില്‍ നടത്തുന്നത്. ആകെ 12 കോച്ചുകളുള്ള ഷൊര്‍ണൂര്‍ -കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് ട്രെയിന്‍ ചൊവ്വ്, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലും കണ്ണൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ ബുധന്‍, വ്യാഴം,വെള്ളി, ശനി ദിവസങ്ങളിലും സര്‍വീസ് നടത്തും.

വൈകിട്ട് 3.40 ന് ഷൊര്‍ണ്ണൂരില്‍ നിന്നും പുറപ്പെട്ട് 7.40 ന് കണ്ണൂരിലെത്തും. നാളെ മുതല്‍ പരശുരാമില്‍ പ്രാബല്യത്തില്‍ വരും. മംഗളൂരു- നാഗര്‍കോവില്‍ ട്രെയിനാണ് കന്യാകുമാരി വരെ നീട്ടിയത്.

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *