Your Image Description Your Image Description

തിരുവനന്തപുരം : കണ്ണില്‍ ജെല്ലിഫിഷ് തെറിച്ച് ചികിത്സയിൽ കഴിഞ്ഞ മത്സ്യത്തൊഴിലാളി മരിച്ചു. മൽസ്യബന്ധനത്തിനിടെ ജെല്ലിഫിഷ് കണ്ണിൽ തെറിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളിയാണ് മരിച്ചത് . തിരുവനന്തപുരം പള്ളം പുല്ലുവിള സ്വദേശി പ്രവീസ് (56) ആണ് മരിച്ചത്. ഉൾക്കടലിൽ മീൻ പിടിക്കുന്നതിനിടെയാണ് പ്രവീസ് അപകടo സംഭവിച്ചത് .

മക്കൾക്കൊപ്പം ജൂൺ 29നാണ് പ്രവീസ് ഉള്‍ക്കടലില്‍ മീൻ പിടിക്കാൻ പോയത് .മീൻ പിടിക്കുന്നതിനിടെ വലയിൽ കുടുങ്ങിയ ജെല്ലിഫിഷിനെ എടുത്തുമാറ്റുന്നതിനിടയിൽ കണ്ണിൽ തെറിക്കുകയായിരുന്നു. തുടർന്ന് പ്രവീസ്അലർജി ബാധിച്ച്‌ കണ്ണില്‍ നീരു വന്നതോടെ പുല്ലുവിള ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു .പിന്നീട് അസുഖം കൂടിയതിനെ തുടർന്ന് ബന്ധുക്കള്‍ ചേർന്ന് നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അവിടന്ന് ഡോക്ടറുടെ നിർദ്ദേശ പ്രകാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മരണം സംഭവിച്ചത് .

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *