Your Image Description Your Image Description

തൃശ്ശൂര്‍: രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിൽ ആണ് പിടിയിലായത് . സിറ്റി പോലീസും ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് ഫാസിലിനെ പിടികൂടിയത്. ഇയാളുടെ പക്കലിൽ നിന്ന് 9000 എം.ഡി.എം.എ. ഗുളികകള്‍ കണ്ടെടുത്തതായാണ് ലഭിക്കുന്ന വിവരം. കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ. വേട്ടയാണിതെന്നും പോലീസ് പറയുന്നത് .

കഴിഞ്ഞദിവസം പോലീസിന് തൃശ്ശൂര്‍ കേന്ദ്രീകരിച്ച് ലഹരിക്കടത്ത് നടക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി ഒല്ലൂരില്‍ പോലീസ് വാഹനപരിശോധനയ്ക്കിടെയാണ് ഫാസിലിനെ പിടികൂടിയത്. പ്രതി എറണാകുളത്തുനിന്ന് കാറില്‍ തൃശ്ശൂരിലേക്ക് വരികയായിരുന്നു . അപ്പോൾ ഇയാളുടെ പക്കലിൽ നിന്ന് ഏതാനും എം.ഡി.എം.എ. ഗുളികകള്‍ കണ്ടെടുത്തു. പിന്നാലെ ആലുവയിലെ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും നിരവധി മയക്കുമരുന്ന് ഗുളികള്‍പോലീസ് പിടിച്ചെടുത്തിട്ടുണ്ട് . ഇവയെല്ലാംകൂടി രണ്ടരക്കിലോ തൂക്കം വരുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം .

എം.ഡി.എം.എ.യുടെ മൊത്തവിതരണക്കാരനാണ്പിടിയിലായ ഫാസില്‍ . ഇയാൾ ഗോവയില്‍നിന്ന് വന്‍തോതില്‍ എം.ഡി.എം.എ. എത്തിച്ച് നാട്ടില്‍ വില്‍പ്പന നടത്തുന്നതാണ് പതിവ് രീതി. അതേസമയം പോലീസ് പ്രതിയുടെ കണ്ണൂരിലെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയിക്കാനായി തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ ബുധനാഴ്ച വാര്‍ത്താസമ്മേളനവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *