Your Image Description Your Image Description

മറയൂർ: കാന്തല്ലൂരിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം എത്തി . ഇന്നലെ പകൽ കാട്ടാനക്കൂട്ടം വിനോദസഞ്ചാരികളെ ഭയപ്പെടുത്തി ഓടിച്ചുവിട്ടു . ആന സംവിധായകൻ ജിബു ജേക്കബിന്റെ കാറിന്റെ മുകളിൽ തുമ്പിക്കൈ കൊണ്ട് അടിക്കുകയും ചെയ്തു . കാട്ടാനക്കൂട്ടം വൃന്ദാവൻ മലനിരകളിലാണ് ഇന്നലെ പകൽ മുഴുവനും തമ്പടിച്ച് നിന്നത് .

ഇവിടെ റിസോർട്ടിൽ താമസിച്ചിരുന്ന വിനോദസഞ്ചാരികൾ ചായ കുടിക്കാൻ കന്റീനിലേക്ക് വരുമ്പോഴാണ് രണ്ടു കൊമ്പന്മാർ ഓടിച്ചത്. ഇവർ ഓടിക്കയറിയ ഷെഡിനു സമീപത്തും രണ്ട് കാട്ടാനകൾ നിൽക്കുന്നുണ്ടായിരുന്നു. തുടർന്ന് റിസോർട്ടിലെ മാനേജർ കോവിന്ദരാജനെത്തി ആനകളെ ഓടിച്ചുവിടുകയായിരുന്നു. ഇവിടെ ഒരു മാസക്കാലമായി കാട്ടാനകൾ ചുറ്റിക്കറങ്ങുന്നതായി റിസോർട്ട് ജീവനക്കാർ പറയുന്നത് .

വൃന്ദാവൻ മലനിരകളിലെ ആപ്പിൾ,സബർജിൽ ഉൾപ്പെടെയുള്ള പഴവർഗങ്ങളും പച്ചക്കറി വിളകളും ആനകൾ നശിപ്പിച്ചു. കാട്ടാനകളെ കൊണ്ട് പൊറുതിമുട്ടി ജീവിക്കുന്ന ജനങ്ങൾക്ക് വനം വകുപ്പ് സുരക്ഷ ഉറപ്പാക്കണമെന്നും കാട്ടാനകളെ ഉടൻതന്നെ വനത്തിലേക്ക് തുരത്തിവിട്ട് തിരിച്ചു വരാത്ത വിധം സൗരോർജ വേലി ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കണമെന്നുമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *