Your Image Description Your Image Description

മല്ലപ്പള്ളി : പുല്ലാട് റോഡിലെ ജല അതോറിറ്റിയുടെ പൈപ്പിൽ നിന്ന് വീണ്ടും ചോർച്ച കണ്ടെത്തി. വാലാങ്കരയിലാണ് ചോർച്ച കണ്ടെത്തിയത് . ലീറ്റർ കണക്കിന് ജലo പോകുന്ന സാഹചര്യത്തിൽ സമീപത്തായി ഉണ്ടായ ചോർച്ച ദിവസങ്ങൾക്ക് മുൻപാണ് പരിഹരിച്ചത്. മല്ലപ്പള്ളി സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾപടി മുതൽ പുല്ലാട് വരെ 12 കോടി രൂപയിലേറെ മുടക്കിയാണ് ബിഎം ബിസി നിലവാരത്തിൽ നിർമിക്കുന്ന റോഡ് തകരാതിരിക്കുന്നതിന് 4 വർഷം മുൻപാണ് പുതിയ പൈപ്പ് സ്ഥാപിക്കുകയുണ്ടായി . ടാറിങ് വെട്ടിപ്പൊളിക്കാതിരിക്കാൻ ഗാർഹിക കണക്‌ഷൻ ഉൾപ്പെടെ സൂക്ഷിച്ചാണ് ഇരുവശങ്ങളിലുമായി പൈപ്പിട്ടത്. ഇരുവശങ്ങളിലും പൈപ്പ് സ്ഥാപിക്കുന്നതിന് 7 കോടി രൂപയാണ് ചെലവയത് .

കാലപ്പഴക്കമായില്ലെങ്കിലും പൈപ്പിലെ തകർച്ച രൂക്ഷമായി തുടരുന്നു. ചോർച്ച പരിഹരിക്കാൻ ‌ടാറിങ് വെട്ടിപ്പൊളിക്കുന്നതുമൂലം പലയിടങ്ങളിലും കുഴികളും രൂപപ്പെട്ടു. ചിലയിടങ്ങളിൽ മാത്രമാണ് കുഴികളിൽ കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. മറ്റിടങ്ങളിൽ വാഹനങ്ങൾക്ക് അപകടക്കെണിയായി തുടരുന്നു. 4 വർഷം മാത്രം പഴക്കമുള്ള പൈപ്പിൽ തുടർച്ചയായി ചോർച്ച സംഭവിക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്താൻ അധികൃതർ തയാറാകണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *