Your Image Description Your Image Description

2022 നവംബർ എട്ടിന് രാത്രിയിലും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ മനസ്സിലുറപ്പിച്ച വിജയമായിരുന്നു ഇന്ത്യയുടെ എന്നാൽ അതിനെ എല്ലാം തകർക്കാൻ ജോസ് ബട്‌ലർ, അലെക്‌സ് ഹെയ്ൽസ് എന്നീ രണ്ടു ബാറ്റർമാർ മതിയായിരുന്നു.ഇന്ത്യയെ നിഷ്പ്രഭമാക്കി പത്തുവിക്കറ്റ് വിജയത്തോടെ ഫൈനിലേക്കുമുന്നേറിയ ഇംഗ്ലണ്ട് അവിടെ പാകിസ്താനെയും തകർത്ത് കിരീടംനേടി.രണ്ടുവർഷങ്ങൾക്കിപ്പുറം വീണ്ടും ട്വന്റി 20 ലോകകപ്പ്. ഇന്ത്യക്കുമുന്നിൽ അതേ എതിരാളി. എതിരാളിയോടുള്ള കണക്ക് തീർക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന ഉറച്ച വിശ്വാസമാണ് ഇന്ത്യൻ ആരാധകർക്ക് ഉള്ളത് .ഇന്ത്യ അപാരഫോമിലാണെന്ന ആത്മവിശ്വാസവുമുണ്ട്.ഈ ലോകകപ്പിൽ ഇന്ത്യ തോൽവിയറിഞ്ഞിട്ടില്ല. പ്രാഥമികറൗണ്ടിലും സൂപ്പർ എട്ടിലും കളിച്ച മൂന്നിൽ മൂന്നും ജയിച്ചു. ഇതിനിടെ പാകിസ്താൻ, ഓസ്‌ട്രേലിയ എന്നീ കരുത്തരെ തോൽപ്പിച്ചു.കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നീ മൂന്നു സ്പിന്നർമാരുമായി ഇറങ്ങുന്ന ഇന്ത്യക്ക്‌ ഇക്കാര്യത്തിൽ പേടിക്കാനില്ല. സൂപ്പർ എട്ടിലെ അവസാനമത്സരത്തിൽ കരുത്തരായ ഓസ്‌ട്രേലിയയെ 24 റൺസിന് തോൽപ്പിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യയുടെ വരവ്.ബാറ്റിങ്ങിൽ രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരെല്ലാം ഓരോ മത്സരങ്ങളിൽ വിജയശില്പികളായി. പേസ് ബൗളിങ്ങിൽ ജസ്‌പ്രീത് ബുംറ,അർഷ്ദീപ് സിങ് എന്നിവർക്കൊപ്പം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും മികവുകാട്ടി.

Leave a Reply

Your email address will not be published. Required fields are marked *