Your Image Description Your Image Description

മലപ്പുറം: വനവിഭവങ്ങൾ ശേഖരിക്കാൻ വേണ്ടി കാട്ടിലേക്ക് പോയ ആളുടെ മൃതദേഹം കണ്ടെത്തി. ഊര്‍ങ്ങാട്ടിരിയില്‍ വനത്തിനുള്ളില്‍ കാണാതായ ഓടക്കയം പണിയ കോളനിയിലെ താമസക്കാരനായ രാമന്റെ (55) മൃതദേഹമാണ് കണ്ടെത്തിയത് .രാമന്റെ മൃതദേഹം വനത്തിനുള്ളിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

വനവിഭവങ്ങള്‍ ശേഖരിക്കാനായി ചൊവ്വാഴ്ച രാവിലെ ആറ് മണിക്കാണ് രാമൻ കാടുകയറിയത് . രാത്രിയായിട്ടും രാമന്‍ തിരിച്ച് എത്താതായതോടെ പിറ്റേന്ന് രാവിലെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കാട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും രാമനെ കണ്ടെത്താന്‍ ആയില്ല.ശേഷം കാട്ടിനുള്ളില്‍ വ്യാഴാഴ്ച വിവിധ സേനകളുടെ സഹായത്തോടെ വ്യാപകമായ തിരച്ചില്‍ നടത്തിയതിന് പിന്നാലെ മൃതദേഹം കണ്ടെത്തുകയായിരുന്നു .

രാമന്‍ തെങ്ങ് കയറ്റ തൊഴിലാളിയായിരുന്നു . പണി ഇല്ലാതായതോടെ വനവിഭവങ്ങള്‍ ശേഖരിക്കാനാണ് കാട്ടിൽ പോയത്. രാവിലെ പോകുമ്പോള്‍ ഒരു കത്തി മാത്രമാണ് രാമന്റെ കൈവശം ഉണ്ടായിരുന്നത് എന്നാണ് വീട്ടുകാര്‍ പറയുന്നത്. രാമനെ തിരഞ്ഞ് ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ് പോലീസ് തുടങ്ങിയ സേനകളും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും ഉള്‍പ്പടെ അറുപത് പേരടങ്ങുന്ന സംഘമാണ് കാട്ടില്‍ തിരച്ചില്‍ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *