Your Image Description Your Image Description

കാസർകോട് : ദേശീയപാതയില്‍ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങള്‍ക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി . കനത്ത മഴയിലാണ് കാസർകോട് ദേശീയപാതയിലാണ് തെക്കിലിലും ബേവിഞ്ചയിലും കുന്നിടിഞ്ഞത് .വ്യാഴാഴ്ച രാവിലെയാണ് ആറുവരിപ്പാതയുടെ നിര്‍മാണം പുരോഗമിക്കുന്ന ഭാഗത്താണ് മണ്ണിടിഞ്ഞത്. തുടർന്ന് ചട്ടഞ്ചാല്‍-ചെര്‍ക്കള ദേശീയപാതയില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇതേത്തുടർന്ന്‌ ചന്ദ്രഗിരി സംസ്ഥാനപാതയിലേക്ക് കാസര്‍കോട്ടേക്കും തിരിച്ചുമുള്ള ബസ്സുകളും ലോറികളും ചട്ടഞ്ചാലില്‍നിന്നും ദേളി റോഡിലൂടെ വഴിതിരിച്ചുവിടുകയായിരുന്നു . എന്നാൽ തെക്കിലില്‍ മണ്ണിടിച്ചല്‍ പ്രതിരോധിക്കാന്‍ വേണ്ടി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കവചം മഴവെള്ള കുത്തൊഴുക്കില്‍ ഒലിച്ചുപോയി.

മഴവെള്ളം ഒഴുകി ദേശീയപാതയുടെ ബേവിഞ്ച സ്റ്റാര്‍നഗറില്‍ 10 മീറ്റര്‍ നീളത്തില്‍ ദേശീയപാതയുടെ കരയിടിഞ്ഞു. വലിയവാഹനങ്ങള്‍ പോകുന്നത് കൊണ്ട് അവിടം വലിയ കുഴിയായതിനാല്‍ ഇതിലൂടെ പോകുന്നത് അപകടഭീഷണി സൃഷ്ടിച്ചിരിക്കുകയാണ് നിലവിൽ ഇപ്പോൾ .

Leave a Reply

Your email address will not be published. Required fields are marked *