Your Image Description Your Image Description

മുംബൈയിലെ ആദ്യത്തെ ഭൂഗര്‍ഭ മെട്രോപാത വിജയകരമായി പരീക്ഷണഓട്ടത്തിനായി ഇറങ്ങുന്നു . പാതയിലൂടെയുള്ള ആദ്യ പരീക്ഷണം ഓട്ടം വിജയകരമായി പൂര്‍ത്തികരിചെന്ന് മെട്രോ റെയില്‍ സേഫ്റ്റി കമ്മിഷണറുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ജൂലായിയില്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ നൽകുന്ന സൂചന . ഈ മെട്രോപാത ലക്ഷ്യം വെക്കുന്നത്റോഡ് മാര്‍ഗം രണ്ട് മണിക്കൂറിലധികമെടുക്കുന്ന 35 കിലോമീറ്റര്‍ യാത്ര മെട്രോയില്‍ 50 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് . ഇതിലൂടെ ഗതാഗതക്കുരുക്കിനും വലിയരീതിയില്‍ പരിഹാരം കാണാനായേക്കും എന്നും കൂടി പ്രതീക്ഷിക്കുന്നുണ്ട് . ഇതോടെപ്പം വൈദ്യുതസംവിധാനങ്ങളുടെ സുരക്ഷാപരിശോധന നടന്നുവരുന്നതായി അധികൃതര്‍ അറിയിച്ചു. ഭൂമിക്കടിയില്‍ 33.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിൽ ഇത് മൊത്തം56 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ ആദ്യഘട്ടത്തിലുള്ളത് .

2017 ല്‍37,000 കോടി ചെലവിൽ 27 സ്‌റ്റേഷനുകള്‍ ആരംഭിച്ച തുരങ്കനിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏഴു വര്‍ഷമെടുത്താണ് പൂര്‍ത്തികരിച്ചത്. അപ്പോൾ 37,000 കോടിയാണ് ചെലവ്. ഗോരെഗാവിന് സമീപം ആരെ കോളനിയില്‍നിന്ന് ആരംഭിച്ച ബാന്ദ്ര-കുര്‍ള കോംപ്ലക്‌സില്‍ യില്‍ അവസാനിക്കുന്ന പാതയില്‍ ആകെ 27 സ്റ്റേഷനുകളാണുള്ളത്.അതിൽ 26 എണ്ണവും ഭൂമിക്കടിയിലാണുള്ളതാണ് . ഈ പാതയിലൂടെ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കുന്നതാണ് മെട്രോയിലൂടെയുള്ള ഗതാഗതം. പദ്ധതിയുടെ രണ്ടാംഘട്ടം അടുത്ത എട്ട് മാസത്തിനുള്ളില്‍ പൂര്‍ത്തികരിക്കുമെന്നാണ് പ്രതീക്ഷ. ഒരു ദിവസം 260 സര്‍വീസുകൾ ലക്ഷ്യം വച്ച് രാവിലെ 6.30 മുതല്‍ രാത്രി 11 മണി വരെ മെട്രോ പ്രവര്‍ത്തിക്കും .അതേസമയം മണിക്കൂറില്‍ 90 കിലോമീറ്റര്‍ സ്പീഡിലായിരിക്കും പോകുന്നത് .

കഫ് പരേഡ്, വിധാന്‍ ഭവന്‍, ചര്‍ച്ച്ഗേറ്റ്, ഹുതാത്മ ചൗക്ക്, സി.എസ്.ടി മെട്രോ, കല്‍ബാദേവി, ഗിര്‍ഗാവ്, ഗ്രാന്റ്റോഡ്, മുംബൈ സെന്‍ട്രല്‍ മെട്രോ, സയന്‍സ് മ്യൂസിയം, ആചാര്യആത്രേ ചൗക്ക്, വര്‍ളി, സിദ്ധിവിനായക്, ദാദര്‍, സീത്ലാദേവി, ധാരാവി, ബി.കെ.സി., വിദ്യാനഗരി, സാന്താക്രൂസ്, ആഭ്യന്തര വിമാനത്താവളംമാറോള്‍നാക, എം.ഐ.ഡി.സി, സീപ്സ്, ആരെ ഡിപ്പോ എന്നിവായാണ് ഭൂഗര്‍ഭ മെട്രോയുടെ സ്റ്റേഷനുകള്‍.

Leave a Reply

Your email address will not be published. Required fields are marked *