Your Image Description Your Image Description

വാഹന ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന XUV300-ൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് 2024 ഏപ്രിലിൽ XUV 3XO ആയി പുറത്തിറക്കിയത്. രാജ്യത്ത് ഒരു മണിക്കൂറിനുള്ളിൽ 50,000 ബുക്കിംഗുകൾ എന്ന നാഴികക്കല്ലോടെ വിപണിയിൽ മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. ഇത് എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവിലേക്ക് ആളുകളെ നയിച്ചു. ഇപ്പോഴിതാ മഹീന്ദ്ര XUV 3XO-യുടെ കാത്തിരിപ്പ് കാലയളവ് വിശദാംശങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു.

പുതിയ ബുക്കിംഗുകൾക്കായി മോഡൽ നിലവിൽ നാല് മുതൽ ആറ് മാസം വരെ ഡെലിവറി ടൈംലൈൻ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. എങ്കിലും ഇക്കാര്യത്തിൽ എല്ലാ ഡീലർഷിപ്പുകളിലും ഇത് ഒരുപോലെ ആയിരിക്കില്ല. പ്രദേശത്തെ ആശ്രയിച്ച് കാത്തിരിപ്പ് കാലയളവ് വ്യത്യസ്തമായിരിക്കാം. അടുത്തുള്ള മഹീന്ദ്രയുടെ അംഗീകൃത ഡീലർഷിപ്പുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് കൃത്യമായ വിശദാംശങ്ങൾ പരിശോധിക്കാവുന്നതാണ്

നിലവിൽ മഹീന്ദ്ര XUV 3XO യുടെ പ്രാരംഭ എക്സ്-ഷോറൂം വില 7.49 ലക്ഷം രൂപയാണ്. MX1, MX2, MX2 Pro, MX3, MX3 പ്രോ, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ ഒമ്പത് വേരിയൻ്റുകളിൽ ഇത് ലഭ്യമാണ്. പവർട്രെയിൻ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം, ഇത് മൂന്ന് എഞ്ചിൻ മോഡലുകളിലാണ് വാഗ്ദാനം ചെയ്യുന്നത് – 1.2 ലിറ്റർ TCMPFi പെട്രോൾ, 1.2 ലിറ്റർ TGDi പെട്രോൾ, 1.5 ലിറ്റർ CRDe ഡീസൽ എഞ്ചിൻ. മൂന്ന് ഓപ്ഷനുകളിൽ, പെട്രോൾ വേരിയൻ്റുകൾക്ക് ഏറ്റവും കൂടുതൽ ബുക്കിംഗ് ഉണ്ട്, ഡീസൽ പതിപ്പുകൾക്ക് ജനപ്രീതി കുറവാണ്. ഡെലിവറികളെ സംബന്ധിച്ചിടത്തോളം, M1, MX2, MX2 പ്രോ, MX3 വേരിയൻ്റുകളാണ് രാജ്യത്തുടനീളം ആദ്യം വിതരണം ചെയ്തത്. അതേസമയം, AX7, AX7 ലക്ഷ്വറി ഉൾപ്പെടെയുള്ള ഉയർന്ന വേരിയൻ്റുകളുടെ ഡെലിവറി അടുത്തിടെ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *