Your Image Description Your Image Description

കോഴിക്കോട് നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടറിൽ നിന്ന് വീണ യുവാവ് ബസ്സിന്‌ മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. വേഗതയില്‍ വരുന്ന ബസിന് മുന്നിലേക്കാണ് ഇയാൾ സ്‌കൂട്ടറില്‍ നിന്നും തെന്നി വീണത്.കോഴിക്കോട് മാവൂര്‍ പുല്‍പ്പറമ്പിലാണ് സംഭവം നടന്നത് . വീഴ്ച കണ്ട ബസ് ഡ്രൈവര്‍ റോഡരികിലെ വീട്ടുവഴിയിലേക്ക് വെട്ടിച്ചുകയറ്റുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട് . അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ആ യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

Leave a Reply

Your email address will not be published. Required fields are marked *