Your Image Description Your Image Description

ഖത്തർ – കൊട്ടാരക്കര അസോസിയേഷന്റെ നേത്രത്വത്തിൽ ഫോക്കസ് മെഡിക്കൽ സെന്ററുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. കെഫാഖിന്റെ മൂന്നാമത്തെ മെഡിക്കൽ ക്യാമ്പ് ആയിരുന്നു ഇത്. ഇരുനൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു. ഐ സി സി സെക്രട്ടറി ശ്രീ എബ്രഹാം കെ ജോസഫ് ഉദ്‌ഘാടനം ചെയ്തു. ഐ സി സി അഫിലിയേഷൻ ആൻഡ് കോൺസുലാർ സർവീസ് തലവനായ ശ്രീ സജീവ് സത്യശീലൻ ആശംസ പ്രസംഗം നടത്തുകയുണ്ടായി.

കെഫാഖ് പ്രസിഡന്റ് ബിജു കെ ഫിലിപ്പ് അദ്ദ്യക്ഷനായിരുന്ന ചടങ്ങിൽ
ജനറൽ സെക്രട്ടറി ബിനേഷ് ബാബു സ്വാഗത പ്രസംഗം നടത്തുകയും ചെയ്തു. വൈസ് പ്രസിഡന്റ് ബിജു പി ജോൺ, ജോയിന്റ് സെക്രട്ടറി സിബി മാത്യു, ട്രെഷറർ അനിൽ കുമാർ, വനിതാ ഫോറം കൺവീനർ ആൻസി രാജീവ് മറ്റു കെഫാഖ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഫോക്കസ് മെഡിക്കൽ സെന്റെർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഹരീഷ്. വി എന്നിവരുടെ മേൽനോട്ടത്തിൽ കൺവീനേഴ്‌സായ ജലു അമ്പാടിയിൽ, ജേക്കബ് ബാബു എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *