Your Image Description Your Image Description

മലയാളം, തെലുഗു, തമിഴ്, ഹിന്ദി ഭാഷകളിൽ മികച്ച പ്രകടനങ്ങളുമായി മുന്നോട്ട് നീങ്ങുന്ന ദുൽഖർ സൽമാൻ തെലുഗിൽ ‘മഹാനടി’, ‘സീതാ രാമം’ എന്നീ ചിത്രങ്ങളിലൂടെ തെലുഗ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി മുന്നേറുക്കയാണ് . ഇപ്പോൾ അവിശ്വസനീയമായ ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രo ‘ ലക്കി ഭാസ്കറിൽ’ എത്തി നിൽക്കുകയാണ് ദുൽഖർ . സിതാര എന്റർടെയിൻമെന്റസിന്റെ ബാനറിൽ വെങ്കി അട്ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായ ‘ മിണ്ടാതെ’ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് .

ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാറാണ് .യാസിൻ നിസാറും ശ്വേത മോഹനും ആലപിച്ച ഗാനം മനസ്സിനെ പൊതിയുന്ന മനോഹരമായ മെലഡിയാണ് .ഗാനരചന വൈശാഖ് സുഗുണത്തിന്റെയാണ് .മീനാക്ഷി ചൗധരിയാണ് ദുൽഖറിന്റെ നായികയായി എത്തുന്നത്. 2024 സെപ്റ്റംബർ 27-ന് ചിത്രം തിയേറ്ററുകളിലെത്തും.

തൊലി പ്രേമ, വാത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ ലക്കി ഭാസ്‌കർ’ . സിതാര എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീകാര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത് .

നിമിഷ് രവി ഛായാഗ്രഹണം, ബംഗ്ലാൻ പ്രൊഡക്ഷൻ ഡിസൈനും നവീൻ നൂലി എഡിറ്റിങ്ങും നിർവഹിക്കുന്നു. തെലുഗു, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ ചിത്രം തീയേറ്ററുകളിൽ എത്തും .

Leave a Reply

Your email address will not be published. Required fields are marked *