Your Image Description Your Image Description

പത്തനംതിട്ട: പീഡനക്കേസിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ പാര്‍ട്ടി പ്രവര്‍ത്തകനെ തിരിച്ചെടുത്ത് സി.പി.എം. പത്തനംതിട്ട ജില്ലയിലെ തിരുവല്ല ലോക്കല്‍ കമ്മിറ്റി അംഗമായാണ് സി.സി. സജിമോനെയാണ് പാര്‍ട്ടി തിരിച്ചെടുത്തത്.

വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഇയാൾ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡി.എന്‍.എ. ഫലം അട്ടിമറിക്കാൻ ശ്രമിച്ചു . , അടുത്തിടെ, പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുക തുടങ്ങിയ ആരോപണങ്ങൾക്ക് വിധേയനായ വൃക്തിയാണ് സജിമോന്‍. ഇയാള്‍ക്കെതിരെ 2018-ലാണ് പാര്‍ട്ടി ആദ്യം നടപടിയെടുത്തത് .അന്ന് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ഏഴുമാസങ്ങള്‍ക്ക് മുമ്പ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്‌തു .

തനിക്കെതിരെ ഒരേ വിഷയത്തില്‍ രണ്ട് നടപടിയുണ്ടായതായി കാണിച്ച് സജിമോന്‍ കണ്‍ട്രോള്‍ കമ്മിഷന് പരാതി നല്‍കിയിരുന്നു . ശേഷം സമഗ്രമായ പരിശോധനായിൽ നടപടിയില്‍ പാകപ്പിഴകൾ ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന് സി.പി.എം. ഇയാളെ തിരിച്ചെടുക്കുകയായിരുന്നു . പ്രാഥമികാംഗത്വത്തിലേക്ക് തിരിച്ചെടുത്തതിന് പുറമെ ഇയാളെ തിരുവല്ല നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *