Your Image Description Your Image Description

മലപ്പുറം: പ്ലസ് വണ്‍ മൂന്നാം ഘട്ട അലോട്ട്‌മെന്റ് വന്നിട്ടും മലപ്പുറം ജില്ലയില്‍ സീറ്റ് പ്രതിസന്ധി തുടരുന്നു . ജില്ലയിൽ അപേക്ഷകരുടെ യെണ്ണം 82,446 ആണ് . മെറിറ്റ് 50,080 ആണ് സീറ്റുകള്‍. പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 50,036 ആണ്. അതിൽ 32,410 വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും അവസരം ലഭിച്ചിട്ടില്ല. അതും മെറിറ്റില്‍ ഇനി ശേഷിക്കുന്നത് 44 സീറ്റുകള്‍ മാത്രമാണ്. മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ്, കമ്മ്യൂണിറ്റി ക്വാട്ടകള്‍ ഉള്‍പ്പടെ കൂട്ടി ചേര്‍ത്താലും ബാക്കിയുള്ളത് 6437 സീറ്റുകള്‍ മാത്രമാണ് .

ഇതുള്‍പ്പെടെ പരിഗണിച്ചാൽ പോലും 25973 വിദ്യാര്‍ഥികള്‍ പുറത്ത് പോകേണ്ടി വരും . അതേസമയം ഇവര്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെയോ സമാന്തര വിദ്യാഭ്യാസ സംവിധാനങ്ങളെയോ ആശ്രയിക്കേണ്ടി വരും. മാത്രമല്ല സ്വകാര്യ മേഖലയെ ആശ്രയിച്ചാലും രക്ഷയില്ല. ജില്ലയില്‍ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 10,877 സീറ്റുകളാണ് ശേഷിക്കുന്നത് .അപ്പോഴും 15,096 വിദ്യാര്‍ത്ഥികള്‍ പുറത്ത് നില്‍ക്കണം എന്ന അവസ്ഥയാണ് .

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *