Your Image Description Your Image Description

കോലാനി: ചുങ്കം മുതൽ കോലാനി വരെയുള്ള റോഡിൽ അപകടക്കെണി തുടരുന്നു . ഈ സാഹചര്യത്തിൽ ഓടയിൽ വീഴാതെ യാത്രക്കാർ രക്ഷപ്പെടുന്നത് മുടിനാരിഴയ്ക്കാണ്. റോഡും ഓടയും തമ്മിൽ ഒരു വെള്ള വരയുടെ അകലമേയുള്ളൂ. വാഹനങ്ങൾ സൈഡ് കൊടുത്തു പോകുമ്പോൾ അപകടത്തിൽപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം ഇരുചക്ര വാഹനയാത്രക്കാരും അൽപം സാഹസമായിട്ടാണ് ഇതുവഴിയുള്ള യാത്ര നടത്തുന്നത് . സൂക്ഷിച്ച് പോയില്ലെങ്കിൽ രണ്ടടിയോളം താഴ്ചയുള്ള ഓടയിൽ പതിക്കും. കൂടെ അരികു ചേർന്ന് കാലുകുത്തേണ്ടി വന്നാൽ മറിഞ്ഞു വീഴുമെന്ന കാര്യത്തിൽ സംശയമില്ല. വളവുള്ളതിനാൽ വാഹനങ്ങൾ സ്വാഭാവികമായും വശം ചേർന്നുവരാനാണ് സാധ്യത ഏറെയും .

രാത്രികാലങ്ങളിൽ വെളിച്ചക്കുറവ് മൂലം ഈ ഭാഗത്തെ അപകട സാധ്യതയുയർത്തുന്നുണ്ട് .നിലവിൽ മങ്ങിക്കത്തുന്ന ഒരു വഴിവിളക്കു മാത്രമാണ് ഓട തുറന്നു കിടക്കുന്ന ഭാഗത്തുള്ളത്. തൊടുപുഴയിൽനിന്ന് പാലായിലേക്കും കൂത്താട്ടുകുളം ഭാഗത്തേക്കും പോകേണ്ട വാഹനങ്ങൾ കോലാനി വരെ ഈ വഴിയിലൂടെയാണ് കടന്നുപോകുന്നത്. റോഡിനു പുറത്തേക്ക് കാൽനടപോലും സാധ്യമല്ലാത്തത്ര ചേർന്നുള്ള ഓട ഡ്രൈവിങ്ങിനിടെ പെട്ടെന്ന് കണ്ണിൽപെടാൻ അത് വളരെയധികം പ്രയാസമാണ്. ശേഷം ബാക്കി ഭാഗങ്ങളിലെല്ലാം റോഡിന്റെ അരിക് വലിയ കട്ടിങ്ങായി നിൽക്കുന്നതും ഒരു പ്രശ്നമായി തുടരുകയാണ് . അതിനാൽ ഈ ഭാഗം അപകടരഹിതമാക്കണമെന്നാണ് നാട്ടുകാർ ആവശ്യം ഉന്നയിച്ചിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *