Your Image Description Your Image Description

വൈപ്പിന്‍: വനിതാ ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ ബന്ധുവായ സ്ത്രീയടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്‌തു. എടവനക്കാട് ചാത്തങ്ങാട് ബീച്ചില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ ജയയെ (43) ആക്രമിച്ച മൂന്നംഗ സംഘത്തിൽപ്പെട്ട ബന്ധുവായ സ്ത്രീയടക്കം രണ്ടുപേരെയാണ് പോലീസ് പിടികൂടിയത് .ജയയുടെ പിതൃസഹോദരിയുടെ മകളും ചെറുവൈപ്പ് തച്ചാട്ടുതറ സജീഷിന്റെ ഭാര്യയുമായ പ്രിയങ്ക (30), വെളിയത്താംപറമ്പ് സ്വദേശി മയ്യാറ്റില്‍ മിഥുന്‍ദേവ് (25) എന്നിവരാണ് അറസ്റ്റിലായത്. അതിൽ പ്രിയങ്കയുടെ ഭര്‍ത്താവ് സജീഷ് ഒളിവിലാണ്. സജീഷിന്റെ സുഹൃത്താണ് മിഥുന്‍ദേവ്.

വഴിയെച്ചൊല്ലി അയല്‍വാസികളായ രണ്ട് കുടുംബങ്ങളും തമ്മില്‍ വഴക്കിലായിരുന്നു. ഇതേ തുടര്‍ന്നാണ് ജയയെ ആക്രമിക്കാന്‍ സജീഷ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ക്വട്ടേഷന്‍ സംഘത്തിന് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത് മിഥുന്‍ദേവാണ്. അതിനായി ഞാറയ്ക്കലെ ലോഡ്ജില്‍ ഒരു ദിവസം താമസിച്ചതായും സൂചനയുണ്ട്. ആക്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ മൂന്നുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ സജീഷിനും ക്വട്ടേഷന്‍ സംഘത്തിനും വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കിയിരിക്കുകയാണ് .

വനിതാ കമ്മിഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട് . തുടർന്ന് എറണാകുളം റൂറല്‍ എസ്.പി.യോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് . പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന യുവതിയോടും ഒപ്പം സഹോദരിയോടും ഡോക്ടറോടും വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം സംസാരിക്കുകയായിരുന്നു സതീദേവി. ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനോട് ആവശ്യപ്പെട്ടതായും പി. സതീദേവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *