Your Image Description Your Image Description

 

 

ന്യൂയോർക്ക്: ടി20 ലോകകപ്പിൽ ന്യൂയോർക്ക്, നാസൗ കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒരുക്കിയ പിച്ചിനെതിരെ നേരത്തെ തന്നെ കടുത്ത വിമർശനങ്ങളുണ്ടായിരുന്നു. ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് ഉൾപ്പെടെയുള്ളവർ അത് നേരത്തെ വ്യക്തമാക്കിയിരുന്നു. പരിശീലന സൗകര്യങ്ങളിൽ പിച്ചിലും അതൃപ്തി പ്രകടിപ്പിച്ച് അദ്ദേഹം ഐസിസിക്ക് കത്തെഴുതുകയും ചെയ്തു. നൽകിയ ആറ് പിച്ചുകളിൽ മൂന്നെണ്ണം ഇന്ത്യൻ ടീം ഉപയോഗിച്ചു. നിലവാരമില്ലാത്ത പിച്ചാണിതെന്നായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരാതി. താരങ്ങൾക്ക് പരിക്കേൽക്കാൻ സാധ്യതയുള്ള പിച്ചാണിതെന്നാണ് വിലയിരുത്തൽ.

ഇന്ത്യ ഉയർത്തിയ പരാതിയിൽ കാര്യമില്ലാതില്ല. ഇന്നലെ അയർലൻഡിനെതിരെ മത്സരത്തിനിടെ രോഹിത് റിട്ടയേർഡ് ഹർട്ടായിരുന്നു. മത്സരത്തിനിടെ രോഹിത്തിന് കയ്യിൽ പന്ത് കൊള്ളുകയായിരുന്നു. നേരിയ വേദനയുണ്ടെന്ന് രോഹിത് മത്സരത്തിന് ശേഷം പറയുകയും ചെയ്തു. റിഷഭ് പന്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് മാത്രമാണ്. അദ്ദേഹത്തിന്റെ കൈ മുട്ടിൽ പന്ത് കൊള്ളുകയും ഫിസിയോക്ക് ഗ്രൗണ്ടിലെത്തി പരിശോധിക്കേണ്ട അവസ്ഥയുണ്ടാവുകയും ചെയ്തു. എന്തായാലും കടുത്ത വിമർശനമാണ് പിച്ചിനെതിരെ ഉയരുന്നത്. ഈ ഗ്രൗണ്ടിലാണ് ഇന്ത്യ – പാകിസ്ഥാൻ മത്സരം നടക്കേതെന്നും ആരാധകർ ഓർമിപ്പിക്കുന്നു. എക്‌സിൽ വന്ന ചില പോസ്റ്റുകൾ വായിക്കാം…

അർലൻഡിനെതിരായ മത്സരത്തിൽ എട്ട് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയർലൻഡ് കേവലം 16 ഓവറിൽ 96ന് എല്ലാവരും പുറത്തായി. ഹാർദിക് പാണ്ഡ്യ മൂന്നും ജസ്പ്രിത് ബുമ്ര, അർഷ്ദീപ് സിംഗ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഇന്ത്യ 12.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 52 റൺസെടുത്ത് റിട്ടയേർഡ് ഹർട്ടായ രോഹിത് ശർമ തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ. മത്സരത്തിൽ രോഹിത് – വിരാട് കോലി (1) സഖ്യമാണ് ഇന്ത്യക്ക് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്.

എന്നാൽ സ്‌കോർബോർഡിൽ ആറ് റൺസ് മാത്രമുള്ളപ്പോൾ കോലി മടങ്ങി. മാർക്ക് അഡെയ്റിന്റെ പന്തിൽ ബെഞ്ചമിൻ വൈറ്റിന് ക്യാച്ച്. തുടർന്നെത്തിയ റിഷഭ് പന്തിനൊപ്പം (26 പന്തിൽ 36) 69 റൺസ് കൂട്ടിചേർത്താണ് രോഹിത് മടങ്ങിയത്. തുടർന്നെത്തിയ സൂര്യകുമാർ (2) നിരാശപ്പെടുത്തിയെങ്കിലും ശിവം ദുബെയെ (0) കൂട്ടുപിടിച്ച് പന്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *