Your Image Description Your Image Description

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ രോഹിത് ശര്‍മ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരും ക്രിക്കറ്റ് വിദഗ്ധരും ഞെട്ടി. ഓപ്പണിങ്ങില്‍ വിരാട് കോലിയെത്തിയപ്പോള്‍ റിഷഭ് പന്ത് മൂന്നാമന്‍. നാലാമതെത്തുന്ന സൂര്യകുമാര്‍ യാദവിന് പിന്നാലെ ഓള്‍റൗണ്ടര്‍മാരുടെ പെരുമഴ. ശിവം ദുബൈ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിങ്ങനെ ബാറ്റുകൊണ്ടും ബോളുകണ്ടും തിളങ്ങാനാവുന്ന താരങ്ങള്‍ ടീമിലിടം നേടി.

ഒട്ടും ഹാപ്പിയായിരുന്നില്ല മലയാളി ക്രിക്കറ്റ് ആരാധകര്‍. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജു സാംസണെ ടീമിള്‍ ഉള്‍പ്പെടുത്താത് തന്നെ പ്രധാന കാരണം. ഓപ്പണ്‍ ചെയ്യാന്‍ കോലി – രോഹിത് സഖ്യമെത്തിയാല്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പകരം നാല് ഓള്‍റൗണ്ടര്‍മാര്‍. അതിലാവട്ടെ രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഒരോവര്‍ വീതമാണ് എറിഞ്ഞത്. ദുബെ പന്തെറിഞ്ഞതുമില്ല.

സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് ഒരിക്കല്‍ കൂടി അവസരം ഉപയോഗപ്പെടുത്തി. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ 26 പന്തില്‍ 36 റണ്‍സാണ് പന്ത് നേടിയത്. ടീമില്‍ സ്ഥാനമുറപ്പിക്കുന്ന മറ്റൊരു പ്രകടനം കൂടി. സന്നാഹ മത്സരത്തില്‍ പന്ത് അര്‍ധ സെഞ്ചുറി സ്വന്തമാക്കിയിരുന്നു. എന്നാല്‍ സഞ്ജുവാകട്ടെ ഒരു റണ്ണുമായി മടങ്ങി. പന്ത് നിലയുറപ്പിച്ചതോടെ സഞ്ജു ഇനി ലോകകപ്പില്‍ കളിക്കുന്നത് സ്വപ്‌നം കാണേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ പാകിസ്ഥാനെതിരെ സഞ്ജുവിനെ കളിപ്പിക്കണമെന്ന് വാദിക്കുന്നവരുമുണ്ട്.

ഞായറാഴ്ച്ചയാണ് പാകിസ്ഥാനെതിരായ പോരാട്ടം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് 16 ഓവറില്‍ 96ന് പുറത്തായിരുന്നു. രണ്ടക്കം കടന്നത് നാലുപേര്‍ മാത്രം. 97ലേക്ക് ബാറ്റേന്തിയ ഇന്ത്യയക്കായി ഓപ്പണ്‍ ചെയ്തത് രോഹിത് – കോലി സഖ്യം. കോലി നിരാശപ്പെടുത്തിയപ്പോള്‍ രോഹിത് പയ്യെ കളം പിടിച്ചു. 52 റണ്‍സെടുത്ത രോഹിതിനൊപ്പം 36 റണ്‍സെടുത്ത പന്തും തിളങ്ങി.

Leave a Reply

Your email address will not be published. Required fields are marked *