Your Image Description Your Image Description

കൊല്ലം: UDF പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ CPM ബ്രാഞ്ച് സെക്രട്ടറി അടക്കം 3 പേർ പോലീസ് പിടിയിലായി .കടയ്ക്കല്‍ പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ വച്ചാണ് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്ക് സി.പി.എം. പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത് . ഈ സംഭവത്തില്‍ മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട് . ഇതിൽ ഉണ്ടായിരുന്ന ബാക്കി രണ്ടുപേര്‍ ഒളിവിലാണ്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത് . ആക്രമണം തടയാന്‍ ശ്രമിച്ച പോലീസുകാരേയും കൈയ്യേറ്റംചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട് .

യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്റെ വിജയാഹ്ലാദപ്രകടനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ ഓലപ്പടക്കം പൊട്ടിച്ചിരുന്നു . ഇതിനെ .പി.എം. പ്രവര്‍ത്തകര്‍ എതിര്‍ത്തതോടെ തര്‍ക്കമായി തീർന്നു . അതിന് ശേഷം പോലീസില്‍ പരാതിപ്പെടാനെത്തിയ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്ക് നേരെയാണ് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ സി.പി.എം. പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്.

ആക്രമണത്തിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അടക്കം മർദനം നടത്തിയ സംഘത്തിലുണ്ടായിരുന്നു. മരക്കമ്പും ക്രിക്കറ്റ് സ്റ്റംപുമുപയോഗിച്ചായിരുന്നു മര്‍ദനം നടത്തിയത് . അതിൽ മൂന്നുപേര്‍ക്കാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. ഇതേത്തുടർന്ന് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

സി.പി.എം. ബ്രാഞ്ച് സെക്രട്ടറി സജീര്‍, പ്രവര്‍ത്തകരായ വൈശാഖ്, സഫീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ അക്ഷയ് മോഹന്‍, സച്ചിന്‍ എന്നിവരേയും സംഭവുമായി ബന്ധപ്പെട്ട് എടുത്ത കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. എന്നാൽ ഇവർ ഒളിവിലാണ് നിലവിൽ ഇപ്പോൾ .

 

Leave a Reply

Your email address will not be published. Required fields are marked *