Your Image Description Your Image Description

 

ന്യൂയോർക്ക്: ഇനിയും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്കില്ലെന്ന് രാഹുൽ ദ്രാവിഡ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ടി20 ലോകകപ്പിന് ശേഷം ദ്രാവിഡ് സ്ഥാനമൊഴിയും. പരിശീലക സ്ഥാനത്തേക്ക് വീണ്ടും അപേക്ഷ നൽകില്ലെന്ന് ദ്രാവിഡ് ടി20 ലോകകപ്പിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി കഴിഞ്ഞ ആഴ്ച്ച അവസാനിച്ചിരുന്നു. നിലവിൽ പരിശീലകനാകാൻ സാധ്യത കൽപ്പിക്കപ്പെടുന്ന രണ്ട് പേർ മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീർ, വിവിഎസ് ലക്ഷ്മൺ എന്നിവരാണ്.

ഇപ്പോൾ പരിശീലകനാകാനുള്ള താൽപര്യം പ്രകടമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റമായിരുന്ന സൗരവ് ഗാംഗുലി. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഗാംഗുലി വ്യക്തമാക്കുകയായിരുന്നു. അടുത്തിടെ, ഇന്ത്യൻ ടീമിന്റെ പരിശീലകനാകുന്നതിനെ കുറിച്ച് ഗംഭീർ സംസാരിച്ചിരുന്നു. പരിശീലകനാകുന്നതിനേക്കാൾ വലിയ ബഹുമതി മറ്റൊന്നില്ലെന്നും ഗംഭീർ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ… ”ഇന്ത്യൻ കോച്ചാകാൻ എനിക്ക് ഇഷ്ടമാണ്. പരിശീലകനാകുന്നതിൽ വലിയ ബഹുമതി വേറെ ഇല്ല. 140 കോടി ഇന്ത്യക്കാരെ ആണ് പ്രതിനിധീകരിക്കുന്നത്.” ഗംഭീർ പറഞ്ഞു.

ബിസിസിഐയ്ക്ക് അപേക്ഷ സമർപ്പിച്ചവർ ആരൊക്കെ എന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ച ഗംഭീറിനായി വാതിൽ തുറന്നിട്ടിരിക്കുകയാണ് ബിസിസിഐ. എന്നാൽ ഗൗതം ഗംഭീറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തുന്നത്.

തീരുമാനം വിവേകത്തോടെ കൈകൊള്ളണമെന്ന് ഗാംഗുലി പറഞ്ഞത് ഏറെ ചർച്ചകൾക്കിടയാക്കി. ഐപിഎല്ലിൽ കൊൽക്കത്തയ്ക്കായി ഗംഭീർ നടപ്പിലാക്കിയ കാര്യങ്ങൾ ഇന്ത്യൻ ടീമിലും നടപ്പിലാക്കാനാകും. താൻ അതിനായി ആഗ്രഹിക്കുന്നുവെന്നും ദിനേശ് കാർത്തിക് വ്യക്തമാക്കിയിരുന്നു.

ഫൈനലിനിടെ ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി ചർച്ച നടത്തിയിരുന്നു. മാത്രമല്ല, ഗംഭീർ ഇന്ത്യയുടെ കോച്ചാകുമെന്നുള്ള വെളിപ്പെടുത്തൽ ഒരു ഐപിഎൽ ഫ്രാഞ്ചൈസി ഉടമ നടത്തിയെന്നുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *