Your Image Description Your Image Description

കൊട്ടാരക്കര: ടയറില്ലാതെ ദേശീയപാതയിലൂടെ കാർ പാഞ്ഞത് 15 കി.മീറിൽ. വണ്ടിയോടിച്ചയാളെ പോലീസ് പിടിച്ചു .ദേശീയപാതയിലൂടെ തീപ്പൊരി ചിതറിച്ച് മുൻചക്രമില്ലാതെ പായുന്ന കറുത്ത കാർ മുന്നിൽ കണ്ടതിനെയെല്ലാം തട്ടിത്തെറിപ്പിച്ച് പോയപ്പോൾ കുറുകേയിട്ടു തടയാൻ ശ്രമിച്ച മറ്റൊരു കാറിനെ ഇടിച്ചുതെറിപ്പിച്ച് ആംബുലൻസിനേക്കാൾ വേഗത്തിൽ പോയ കാർ റോഡിന്റെ മറുവശം മൺതിട്ടയിലേക്ക് ഇടിച്ചുകയറി നിൽക്കുകയായിരുന്നു . ബുധനാഴ്ച രാത്രി പുനലൂർ ഇളമ്പൽമുതൽ കൊട്ടാരക്കര കിള്ളൂർവരെയുള്ള ദേശീയപാതയിൽ വച്ച് നടന്ന സംഭവമാണ്

സംഭവത്തിൽ ഗ്ലാസ് തകർത്ത് പുറത്തിറക്കിയ ഡ്രൈവാറായ ഇളമ്പള്ളൂർ ചരുവിള പുത്തൻവീട്ടിൽ സാംകുട്ടി ഒന്നുo സംഭവിക്കാത്ത രീതിയിൽ പുറത്തിറങ്ങി വന്ന ഇയാളെ പോലീസ് കൈയോടെ താലൂക്ക്‌ ആശുപത്രിയിലെത്തിച്ചു പരിശോധിച്ചു. മദ്യപിച്ച് മുഖത്ത് പരിക്കേറ്റിരുന്ന അപകടകരമായി വാഹനമോടിച്ചതിന് സാംകുട്ടിയുടെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട് .

ഇളമ്പലിൽനിന്ന് രാത്രി ഒൻപതിന് യാത്രതിരിച്ച കാറിന്റെ മുൻ ടയർ വിളക്കുടിയിൽ എത്തിയപ്പോഴേക്കും പഞ്ചറായി. ലഹരിയിൽ വീണു പോയ സാംകുട്ടി ഇതറിഞ്ഞില്ല. അങ്ങനെ നിർത്താതെ പാഞ്ഞ കാറിൽനിന്നു പഞ്ചറായ ചക്രം റോഡിൽ ഉരഞ്ഞുകീറുകയും ഊരിത്തെറിക്കുകയും ചെയ്തു. എന്നിട്ടും വേഗം കുറക്കാതെ ചെയ്‌സിന്റെ റിമ്മ് ഭാഗം റോഡിലുരഞ്ഞ് തീപ്പൊരി ചിതറിച്ചായിരുന്നു പിന്നീടുള്ള യാത്ര. ആ അപകടത്തിൽ കുന്നിക്കോട്ട്‌ സ്ത്രീയെയും കുട്ടിയെയും തട്ടിയിട്ടു. കൂടാതെ ഒട്ടേറെ വാഹനങ്ങളിൽ തട്ടിയും തട്ടാതെയും കാർ പാഞ്ഞു.

കുന്നിക്കോടുമുതൽ ആളുകൾ പല വാഹനങ്ങളിൽ കാറിനു പിന്നാലെകൂടി. കൊട്ടാരക്കര നഗരത്തിലൂടെ തീ ചിതറിച്ചു പാഞ്ഞ കാർ റെയിൽവെ സ്റ്റേഷൻ മേൽപ്പാലത്തിലെത്തിയപ്പോൾ പിന്നിലുണ്ടായിരുന്നവർ മറ്റൊരു കാർ കുറുകേ നിർത്തി തടയാൻനോക്കി. എന്നിട്ടും അയാൾ ആ കാറിനെയും ഇടിച്ചുതെറിപ്പിച്ച്‌ തീപ്പൊരി ഡ്രൈവിങ് തുടർന്നു. ഇതു തടയാൻ പോലീസും പിന്നാലെ പാഞ്ഞു. എന്നിട്ട് കിള്ളൂർ വളവിൽ വലതുഭാഗം കടന്ന് മതിലിലേക്ക് ഇടിച്ചുകയറിയപ്പോഴാണ് കാർ നിന്നത്.

Leave a Reply

Your email address will not be published. Required fields are marked *