Your Image Description Your Image Description

തിരൂര്‍: ലൈസന്‍സില്ലാതെ ക്വാറിയില്‍ കല്ലുപൊട്ടിച്ച ജീവനക്കാര്‍ എല്ലാംഒത്താശ ചെയ്തത് പോലീസ്.ക്വാറിയുടമ തിരൂര്‍ മുത്തൂര്‍ സ്വദേശി നിസാറിനെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈകലാക്കുകയും ചെയ്തത് കേസിലെ പ്രതി വളാഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ദാസ് ഗുരുവായൂരിലെ വീടുപൂട്ടി മുങ്ങിയതായി പോലീസ് പറഞ്ഞു. സുനില്‍ദാസ് ഒരുദിവസത്തെ ലീവില്‍ വളാഞ്ചേരിയില്‍നിന്ന് പോയതായിരുന്നു . ഇയാളെ കണ്ടെത്തുന്നതിന് വേണ്ടി അന്വേഷണം ആരംഭിച്ചിരിക്കുവാണ് .

രഹസ്യവിവരത്തെത്തുടര്‍ന്നാണ്ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ അന്വേഷണം നടത്തിയത്. എസ്.ഐയും പോലീസ് ഇന്‍സ്‌പെക്ടറും സ്ഥലത്തെത്തുകയും ക്വാറി ഉടമയുമായി വളാഞ്ചേരി മനക്കല്‍പ്പടിയില്‍ നിസാര്‍വാങ്ങിയ സ്ഥലത്തെ ക്വാറിക്ക് ആഴംകൂട്ടാന്‍ കല്ലു പൊട്ടിച്ചത് ലൈസന്‍സ് ഇല്ലാത്ത ആളെ കൊണ്ടായിരുന്നു . എന്നിട്ട് അസൈനാർ ചേർന്നാണ് കൈക്കൂലി ഉറപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഉടൻ വിവരമറിഞ്ഞ പോലീസ് മേധാവി ക്വാറിയുടമയെ വിളിച്ചുവരുത്തി. ക്വാറിയുടമ സ്ഥലത്തെത്തി നടന്നതെല്ലാം വിശദീകരിച്ചു. തുടര്‍ന്ന് മലപ്പുറം ഡിവൈ.എസ്.പി. മനോജിനോട് പ്രാഥമിക അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചു. തുടർന്ന് ഇദ്ദേഹംനല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ ഡിവൈ.എസ്.പി. പി.പി. ഷംസിനോട് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്യാന്‍ പോലീസ് മേധാവി നിര്‍ദേശിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. പിന്നീട് രണ്ടു പ്രതികളെ അറസ്റ്റുചെയ്യുകയുമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *