2029 ഓടെ 52 ഉ​പ​ഗ്രഹങ്ങൾ വിക്ഷേപിക്കനൊരുങ്ങി ഇന്ത്യ

ഡൽഹി: 2029 ഓടെ 52 ഉ​പ​ഗ്രഹങ്ങൾ വിക്ഷേപിക്കനൊരുങ്ങി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രതിരോധമേഖല കൂടുതൽ ശക്തമാക്കാൻ സ്പേസ് ബേസ്ഡ് സർവൈലൻസ് പ്രോ​ഗ്രാമാണ് കൊണ്ടുവന്നിരിക്കുന്നത്. ഇതിന്റെ മൂന്നാംഘട്ടമാണ് നടക്കുക. ഉപ​ഗ്രഹങ്ങളുടെ വിക്ഷേപണം വേ​ഗത്തിലാക്കാൻ കൂടുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്.

ചൈനയുടെയും പാകിസ്ഥാന്റെയും ഭൂപ്രദേശങ്ങളും ഇന്ത്യൻ സമുദ്രമേഖലയും നിരീക്ഷണപരിധിയിൽ കൊണ്ടുവരാൻ സാധ്യമാകും എന്നതാണ് ദൗത്യത്തിന്റെ പ്രത്യേകത. പ്രതിരോധ മന്ത്രാലയത്തിലെ ഇന്റ​ഗ്രേറ്റഡ് ഡിഫൻസ് ഏജൻസിയാണ് ഇതിന് നേതൃത്വം നൽകുന്നത്. 26,968 കോടി രൂപയാണ് പദ്ധതിചെലവ്. ആദ്യ ഉപ​ഗ്രഹം അടുത്ത വർഷം ഏപ്രിലിൽ വിക്ഷേപിക്കും.

More From Author

Leave a Reply

Your email address will not be published. Required fields are marked *