Your Image Description Your Image Description

2025 ലെ രണ്ടാം പാദത്തില്‍ 88% ഓണ്‍-ടൈം പെര്‍ഫോമന്‍സ് കൈവരിച്ച് ഒമാന്റെ ബജറ്റ് വിമാനക്കമ്പനിയായ സലാം എയര്‍. 2025 ലെ രണ്ടാം പാദത്തിലെ ഓണ്‍-ടൈം പെര്‍ഫോമന്‍സ് (OTP) ഡാറ്റ ഇന്നാണ് പുറത്തുവിട്ടത്.

വിമാനങ്ങള്‍ കൃത്യസമയത്ത് പുറപ്പെടുന്നതിനെ പ്രതിഫലിപ്പിക്കുന്നതാണ് ഓണ്‍-ടൈം പെര്‍ഫോമന്‍സ് -ഒടിപി നിരക്ക്. കൂടാതെ ഒരു എയര്‍ലൈനിന്റെ ഉപഭോക്താക്കളോടുള്ള കൃത്യനിഷ്ഠത നിറവേറ്റാനുള്ള കഴിവിന്റെ സൂചകവുമാണിത്.

2025 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ സലാം എയര്‍ 5,144 വിമാന സര്‍വീസുകളാണ് നടത്തിയത്. 7,12,610 യാത്രക്കാര്‍ സര്‍വീസുകള്‍ ഉപയോഗപ്പെടുത്തി. സര്‍വീസുകളില്‍ 88 ശതമാനം ഓണ്‍-ടൈം പെര്‍ഫോമന്‍സ് നിരക്ക് കൈവരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts