Your Image Description Your Image Description

മനാമ: ഐക്യരാഷ്ട്ര വികസന പദ്ധതി (യു.എൻ.ഡി.പി) പുറത്തിറക്കിയ 2025ലെ മാനവ വികസന റിപ്പോർട്ടിൽ അറബ് രാജ്യങ്ങളിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ബഹ്റൈൻ. ആഗോളതലത്തിൽ 38-ാം സ്ഥാനവും സ്വന്തമാക്കിയിരിക്കയാണ് രാജ്യം. 0.899 എന്ന ഉയർന്ന മാനവ വികസന സൂചിക (എച്ച്.ഡി.ഐ) സ്കോറാണ് ബഹ്‌റൈൻ നേടിയത്. ജീവിത പ്രതീക്ഷ, വിദ്യാഭ്യാസം, ആളോഹരി വരുമാനം എന്നിവയിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് മാനവ വികസന സൂചിക തയ്യാറാക്കുന്നത്. പൂജ്യത്തിനും ഒന്നിനും ഇടയിലാണ് സൂചികയുടെ മൂല്യം. ഉയർന്ന മൂല്യം മെച്ചപ്പെട്ട വികസനത്തെയാണ് സൂചിപ്പിക്കുന്നത്.

അറബ് ലോകത്ത് യു.എ.ഇയാണ് ഒന്നാം സ്ഥാനത്ത്. ആഗോളതലത്തിൽ 15-ാം സ്ഥാനത്തുള്ള യു.എ.ഇ.യുടെ സ്കോർ 0.940 ആണ്. 0.900 സ്കോറുമായി സൗദി അറേബ്യ ആഗോളതലത്തിൽ 37-ാം സ്ഥാനത്തും അറബ് രാജ്യങ്ങളിൽ ബഹ്‌റൈന് തൊട്ടുമുമ്പിലായി രണ്ടാം സ്ഥാനത്തുമുണ്ട്‍.

Related Posts