Your Image Description Your Image Description

ഹാ​ഫി​റ​യി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. അ​പ​ക​ട​ത്തി​ൽ ആ​ഫ്രി​ക്ക​ൻ പൗ​ര​ന്മാ​രാ​യ ര​ണ്ടു തൊ​ഴി​ലാ​ളി​ക​ൾ മ​രി​ക്കു​ക​യും മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​പ​ക​ട​ത്തി​ന് കാ​ര​ണ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ബ​സ് ഡ്രൈ​വ​റെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. ട്രാ​ഫി​ക് പ്രോ​സി​ക്യൂ​ഷ​ന്റെ​യും ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക്കി​ന്റെ​യും റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച്, ബ​സ് ഡ്രൈ​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ചു​വെ​ന്നാ​ണ്.

Related Posts