Your Image Description Your Image Description

ജിസിസി രാജ്യങ്ങളുമായി സൗദിയുടെ എണ്ണയിതര വ്യാപാരത്തിൽ 203.2% വാർഷിക വളർച്ച. കഴിഞ്ഞ ഏപ്രിലിൽ 200 കോടി സൗദി റിയാലിന്റെ എണ്ണയിതര വ്യാപാരമാണു ജിസിസി രാജ്യങ്ങളുമായി നടത്തിയത്.

കയറ്റുമതി, പുനർ കയറ്റുമതി ഇനത്തിൽ 55% വ്യാപാര വളർച്ച നേടി. സൗദിയുമായി വ്യാപാരത്തിൽ ഒന്നാം സ്ഥാനം യുഎഇക്കാണ്.1353.3 കോടി റിയാലിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങളും ഇടയിലുള്ളത്. മൊത്തം വ്യാപാരത്തിന്റെ 75.1 ശതമാനവും യുഎഇയുമായിട്ടാണ്. രണ്ടാം സ്ഥാനത്ത് ബഹ്റൈൻ ആണ്. 179.8 കോടി റിയാലിന്റെ വ്യാപാരമാണ് ഇരുവർക്കും ഇടയിലുള്ളത്. ഒമാനുമായി 145.4 കോടി റിയാൽ, കുവൈത്തുമായി 81.99 കോടി റിയാൽ, ഖത്തറുമായി 42.21 കോടി റിയാൽ എന്നിങ്ങനെയാണു മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരം.

Related Posts